Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാം കോവിഡിനെ...

നാം കോവിഡിനെ തോൽപ്പിക്കുമ്പോഴേക്കും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴും, പലരും രാജ്യം വിടും: സർക്കാരിനെതിരെ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border
prashant bhushan
cancel

ന്യൂഡൽഹി: രാജ്യം ഭീതിയോടെ നേരിടുന്ന കോവിഡ്​ രണ്ടാം തരംഗം നിയന്ത്രിക്കാനാവാതെ മുഖം നഷ്​ടപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച്​ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലാണ്​ അദ്ദേഹം ഇന്ന്​ വിവിധ ട്വീറ്റുകളിലൂടെ കേന്ദ്ര സർക്കാരിനെയും അവരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായി പ്രതികരിച്ചത്​. രാജ്യത്തി​െൻറ ഭാവിയെ അപകടത്തിലാക്കുന്ന വിധത്തിലാണ്​ കോവിഡി​െൻറ പോക്കെന്ന്​ പ്രശാന്ത്​ ഭൂഷൺ പറഞ്ഞു. കോവിഡിനെ നമ്മൾ തോൽപ്പിക്കു​േമ്പാഴേക്കും ആയിരക്കണക്കിന്​ ആളുകളുടെ ജീവൻ നഷ്​ടമാകുമെന്നും രാജ്യത്തിന്​ താങ്ങായി നിൽക്കേണ്ട ഏറ്റവും മികച്ച ആയിരക്കണക്കിന്​ പ്രതിഭകൾ രാജ്യം വിടുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രത്യാശയുടെ ഒറ്റുകൊടുക്കലും ആധുനിക പുരോഗമന ഇന്ത്യ എന്ന സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കടുത്ത പ്രഹരവുമാണ് രാജ്യമിപ്പോൾ നേരിടുന്ന സാഹചര്യം. ഒരിക്കൽ നമ്മള്‍ കൊവിഡിനെ തോല്‍പ്പിക്കും. എന്നാല്‍ അപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾക്ക്​ കൂടി ജീവന്‍ നഷ്ടമാകും. ഇന്ത്യയുടെ ഏറ്റവും മികച്ചതും തിളക്കമുള്ളതും എന്ന് പറയാവുന്ന ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ട് പോകുകയും ചെയ്യും',-പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

കോവിഡിനെ നിയന്ത്രിക്കാൻ ലോക്ക്ഡൗണുകൾ സഹായിക്കുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ജോലികൾ, ഉപജീവനമാർഗങ്ങൾ, ആരോഗ്യം എന്നിവ നശിപ്പിക്കുകയാണ്​ ചെയ്യുന്നത്​. അത്​ യുവാക്കളുടെ ഭാവിയും മാനസികാരോഗ്യവും അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രശാന്ത്​ ഭൂഷൺ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

പ്രസാർ ഭാരതി തലവൻ ജവഹർ സിർകാർ മോദി സർക്കാരി​െൻറ ഭരണ പരാജയം ചൂണ്ടിക്കാട്ടി പറഞ്ഞ പ്രസ്​താവനയും അദ്ദേഹം ഇന്ന്​ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തിരുന്നു. "പ്രസാർ ഭാരതിയുടെ തലവൻ എന്ന നിലയിൽ രണ്ട് വർഷത്തിലേറെയായി മോദി സർക്കാരി​െൻറ പ്രവർത്തനം നിരീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ എ​െൻറ കാലാവധിക്ക് മുമ്പ് തന്നെ ഞാൻ രാജിവച്ചു. കാരണം ഭരണത്തി​െൻറ തകർച്ചയ്ക്ക് ഞാൻ ഏറ്റവും അടുത്ത്​ നിന്ന്​ തന്നെ സാക്ഷ്യം വഹിച്ചു. " -ജവഹർ സിർകാർ, അദ്ദേഹം കുറിച്ചു.

നിങ്ങളുടെ ദൈവത്തിന്​ 56 ഇഞ്ച്​ നെഞ്ചൊന്നുമില്ല. വെറും വീമ്പിളക്കുന്നയാളും പൊങ്ങച്ചക്കാരനുമാണ് അകത്തൊന്നുമില്ല​. ആധുനിക കാലത്തെ ഏറ്റവും ഭീകരമായ പ്രതിസന്ധി നമ്മെ നശിപ്പിച്ചുകൊണ്ടിരിക്കു​േമ്പാൾ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ എല്ലാ വിധത്തിലും പരാജയപ്പെടുത്തി.പൗരൻമാരെ സംരക്ഷിക്കുന്നതിൽ ഒരൽപ്പം പോലും താൽപര്യം അദ്ദേഹത്തിനില്ല. -പ്രശാന്ത്​ ഭൂഷൺ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentprashant bhushan
News Summary - prashant bhushan series of tweets against central government
Next Story