Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ക്ഷേത്രം ഒരിക്കലും...

'ക്ഷേത്രം ഒരിക്കലും രാമനുവേണ്ടി ആയിരുന്നില്ലെന്ന്​ മനസിലായില്ലേ'; അയോധ്യ ഭൂമി തട്ടിപ്പ്​ കേസിൽ പ്രശാന്ത്​ ഭൂഷൻ

text_fields
bookmark_border
ക്ഷേത്രം ഒരിക്കലും രാമനുവേണ്ടി ആയിരുന്നില്ലെന്ന്​ മനസിലായില്ലേ; അയോധ്യ ഭൂമി തട്ടിപ്പ്​ കേസിൽ പ്രശാന്ത്​ ഭൂഷൻ
cancel

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപണം ഉയർന്ന സംഭവത്തിൽ പ്രതികരിച്ച്​ ആക്​ടിവിസ്​റ്റും അഭിഭാഷകനുമായ പ്രശാന്ത്​ഭൂഷൻ. ക്ഷേത്രം ഒരിക്കലും രാമനുവേണ്ടി ആയിരുന്നില്ലെന്നും സമൂഹത്തെ വിഭജിക്കാനും അധികാരം കൈക്കലാക്കാനുമുള്ള മാർഗമായിന്നെന്നും​ മനസിലായില്ലേ എന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ഭൂമി തട്ടിപ്പ്​ സംബന്ധിച്ച വാർത്തയും അ​ദ്ദേഹം പങ്കുവച്ചിട്ടുണ്ട്​.


'ബി.ജെ.പിയുടെ അയോധ്യ ക്ഷേത്ര നിർമാണ പദ്ധതി ഒരിക്കലും രാമനുവേണ്ടി ആയിരുന്നില്ല. സമൂഹത്തെ വിഭജിക്കാനും അധികാരം കൈക്കലാക്കാനുമുള്ള തന്ത്രമായിരുന്നു അത്​. ഇക്കാര്യം ഉറപ്പാക്കാൻ പണം തട്ടിപ്പ്​ സംഭവം സഹായിക്കും'-പ്രശാന്ത്​ഭൂഷൻ കുറിച്ചു. ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ്​ രാമക്ഷേത്ര ഭൂമി തട്ടിപ്പ്​ ആരോപണം ഉന്നയിച്ചത്​. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്​ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ്​ തട്ടിപ്പിന്​ ​പിന്നി​െലന്ന്​ സമാജ്​വാദി പാർട്ടിയും ആം ആദ്​മി പാർട്ടിയും ആരോപിച്ചു.


മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപക്ക്​ വാങ്ങിയ രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ്​ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്​ വിൽക്കുന്നത്​ 18.5 കോടിക്കാണ്​. രണ്ട്​ ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ്​ അനേക ഇരട്ടികളായി വർധിച്ചതെന്ന്​ വിശദീകരിക്കണമെന്ന്​ മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.

ബാബ ഹരിദാസ്​ എന്നയാളുടെ ഭൂമിയാണ്​ രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക്​ വിൽപന നടത്തിയത്​. ഇവരിൽനിന്നാണ്​ ട്രസ്റ്റ്​ ഭൂമി ഏറ്റെടുത്തത്​. രണ്ട്​ ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ്​ ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ്​ സാക്ഷികൾ. ഇടപാട്​ നടന്നയുടൻ 17 കോടി ബാങ്ക്​ വഴി കൈമാറുകയും ചെയ്​തു. മിനിറ്റുകൾക്കിടെ ഭൂമിയിൽ എന്ത്​ സ്വർണഖനിയാണ്​ കണ്ടെടുത്തതെന്നും പണം ആര്​ കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവൻ പാണ്ഡെ ആവശ്യപ്പെട്ടു.

2020 ഫെബ്രുവരിയിലാണ്​ മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ്​ രൂപവത്​കരിക്കുന്നത്​. ക്ഷേത്ര നിർമാണത്തിന്‍റെ മേൽനോട്ടമാണ്​ ചുമതല. ഉത്തരവു പ്രകാരം 70 ഏക്കർ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്​. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രം നാമനിർദേശം നടത്തുന്നവരാണ്​. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ്​ ഇടപാട്​ നടന്നത്​.

എ.എ.പി രാജ്യസഭ എം.പി സഞ്​ജയ്​ സിങ്​ ഞായറാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട്​ ഉൾപെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും അന്വേഷിക്കണമെന്നും​ സഞ്​ജയ്​ സിങ് പറഞ്ഞു. എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന്​ മഹാത്​മ ഗാന്ധിയെ കൊന്നത്​ ഞങ്ങളാണെന്ന്​ അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ്​ സെക്രട്ടറിയും വി.എച്ച്​.പി നേതാവുമായ ചമ്പത്​ റായ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land ScamAyodhya templePrashant BhushanRam Temple Ayodhya
Next Story