കോടതിയലക്ഷ്യ ഹരജിയിൽ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ഒരു ട്വീറ്റിെൻറ പേരിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ തനിക്കെതിരെ സമർ പ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ നിരുപാധികം മാപ്പു പറയില്ലെന്ന് മുതിർന്ന അഭിഭാഷ കൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ അറിയിച്ചു. പരാതി പിൻവലിക്കുകയാണെന്ന് വേണുഗ ോപാൽ അറിയിച്ചെങ്കിലും അത് തള്ളിക്കളഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര പ്രശാന്തിനെതിരായ കോതിയലക്ഷ്യവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. പക്ഷപാതപരമായ നിലപാടാണ് ജ സ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷൺ തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബെഞ്ച് ആ ആവശ്യവും തള്ളി. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.
ഇൗ കേസിൽ പ്രശാന്ത് ഭൂഷെണ ശിക്ഷിക്കരുതെന്ന് താൻ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് അപേക്ഷ നൽകിയ വേണുഗോപാൽ നിലപാട് ആവർത്തിച്ചു. കോടതിയെ സ്വാധീനിക്കാവുന്ന തരത്തിൽ പരിഗണനയിലിരിക്കുന്ന കേസുകളില അഭിപ്രായപ്രകടനം നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും ഇൗപ്രവണത ഇപ്പോൾ വർധിച്ചുവരികയാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു.
സി.ബി.െഎ ഡയറക്ടറുടെ താൽക്കാലിക ചുമതല നാഗേശ്വർ റാവുവിന് നൽകിയതുമായി ബന്ധപ്പെട്ട് എ.ജി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തതിനെതിരെയാണ് എ.ജി കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്. അതിന് തൊട്ടുപിന്നാലെ കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കക്ഷി ചേർന്നു. വേണുഗേപാലിന് എതിരായ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയാൻ താൻ തയാറാണ് എന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ പറഞ്ഞപ്പോൾ പ്രശാന്ത് ഭൂഷൺ തന്നെ പറയണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. തുടർന്ന് പിഴവ് പറ്റിയതായി സമ്മതിക്കാമെന്ന് ഭൂഷൺ പറഞ്ഞപ്പോൾ നിരുപാധികം മാപ്പ് പറയാേമാ എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ തിരിച്ചുചോദിച്ചു. ഇല്ലയെന്നായിരുന്നു ഭൂഷൺ നൽകിയ മറുപടി. തുടർന്ന് കേസ് അടുത്തമാസം മൂന്നിലേക്ക് മാറ്റി.
പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുകയാണെങ്കിൽ സമാന നടപടി തങ്ങൾക്കെതിരെയും വേണമെന്ന് ആവശ്യപ്പെട്ട് 10 പ്രമുഖ വ്യക്തിത്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.െഎ നിയമനത്തിൽ പ്രശാന്തിെൻറ ട്വീറ്റ് കോടതിയലക്ഷ്യത്തിന് കാരണമാകുമെങ്കിൽ തങ്ങളും സമാനമായ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ടെന്നും തങ്ങൾക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അരുന്ധതി റോയ്, അരുണാ റോയ്, വജാഹത്ത് ഹബീബുല്ല, ഹർഷ് മന്ദർ, ജയതി ഘോഷ്, പ്രഭാത് പട്നായിക്, ഇന്ദു പ്രകശ് സിങ്, ശൈലേഷ് ഗാന്ധി, ബെസ്വാഡ വിൽസൺ, നിഖിൽ ഡേ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇവരെ കൂടാതെ പ്രമുഖ മാധ്യമ പ്രവർത്തകരായ എൻ. റാം, അരുൺ ഷൂരി, മൃണാൾ പാണ്ഡെ, പരേഞജായ് ഗുഹ താകുർത, മനോജ് മിട്ട എന്നിവർ പ്രശാന്ത് ഭൂഷണെതിരായ വേണുഗോപാലിെൻറയും കേന്ദ്ര സർക്കാറിെൻറയും കേസുകളിൽ കക്ഷി ചേരാൻ മറ്റൊരു അപേക്ഷയും നൽകി. കോടതിയുെട പരിഗണനയിലിരിക്കുന്ന കേസുകളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും പ്രതികരിക്കുന്നതും കോടതിയലക്ഷ്യത്തിെൻറ പരിധിയിൽപ്പെടില്ലെന്ന് ഹരജിക്കാർ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
