Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തങ്ങളെ ആരും വിമർശിക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ വിചാരം -സോളി സൊറാബ്​ജി
cancel
Homechevron_rightNewschevron_rightIndiachevron_rightതങ്ങളെ ആരും...

തങ്ങളെ ആരും വിമർശിക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ വിചാരം -സോളി സൊറാബ്​ജി

text_fields
bookmark_border

ന്യൂഡൽഹി: ​സുപ്രീം​േകാടതിക്ക്​ നേരെ ആരോപണമുന്നയിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണിനെ സംസാരിക്കാൻ അനുവദിക്കാതെ കോടതിയലക്ഷ്യകേസിൽ ശിക്ഷിക്കാൻ ശ്രമിച്ചാൽ, അത്​ രാജ്യത്ത്​ നടക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യമാകുമെന്ന്​ മുൻ ​അറ്റോർണി ജനറൽ സോളി സൊറാബ്​ജി. 'തങ്ങളെ ആരും വിമർശിക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ വിചാരം. നിങ്ങൾ ശരിയാണെങ്കിൽ പോലും അതു പറയാൻ കഴിയില്ല. എതിർ ശബ്​ദമുയർത്താതിരിക്കാൻ നിങ്ങൾ ഒരിക്കലും പരിശുദ്ധ സ്​ഥാപനമല്ല' - 'ദ ക്വിൻറ്​' ഓൺ​ൈലൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രശാന്ത്​ ഭൂഷ​െൻറ ആരോപണങ്ങൾ ശരിയാണെന്ന്​ തെളിയിക്കാൻ അദ്ദേഹത്തിന്​ അവസരം നൽകണം. അദ്ദേഹത്തി​െൻറ ട്വീറ്റുകൾ ശരിയാണെങ്കിൽ ജുഡീഷ്യറിക്കുള്ളിൽ അഴിമതി നടക്കുന്നുണ്ട്​. ഒരു തരത്തിൽ ഇതിലൂടെ ജുഡീഷ്യറിക്ക്​ സ്വയം പരിഷ്​കരണത്തിന്​ വിധേയമാകാനും കഴിയും. ഭൂഷ​ണ്​ ആരോപണങ്ങൾ തെളിയിക്കാൻ അവസരം നിഷേധിക്കുന്നത്​ തെറ്റാണ്​. ജുഡീഷ്യറി ഒരിക്കലും ഇടുങ്ങിയ ചിന്താധാര സൂക്ഷിക്കരുത്​, അവ ജുഡീഷ്യറിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും ​സൊറാബ്​ജി കൂട്ടിച്ചേർത്തു.

പ്രശാന്ത്​ ഭൂഷണ്​​ ആരോപണം തെളിയിക്കാൻ അവസരം നിഷേധിക്കുന്നതുവഴി ജുഡീഷ്യറിക്കുള്ളിൽ തെറ്റായ​ എന്തോ നടക്കുന്നു​​ണ്ടെന്ന ചിന്ത ജനങ്ങളിലുണ്ടാകാൻ കാരണമാകും. ഭൂഷ​െൻറ ക്ഷമാപണത്തെക്കുറിച്ച ചോദ്യം നിലനിൽക്കുന്നില്ല. താൻ പറയുന്നതെല്ലാം ശരിയാണെന്നാണ്​ അദ്ദേഹത്തി​െൻറ വാദം. ആരോപങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ഭൂഷൺ ശിക്ഷിക്കപ്പെടണം. ഭൂഷൺ കോമാളിയല്ല, അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണം. സംസാരിക്കാൻ അനുവദിക്കാതെ, സുപ്രീംകോടതി ​ഭൂഷനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ അത്​ രാജ്യത്ത്​ നടക്കുന്ന മോശപ്പെട്ട കാര്യമാകുമെന്നും ​അദ്ദേഹം പറഞ്ഞു.

എന്തു​െകാണ്ടാണ്​ ഭൂഷണെ സം​സാരിക്കാൻ അനുവദിക്കാത്തതെന്ന്​ സാധാരണ ജനങ്ങൾ ചിന്തിക്കും. ജുഡീഷ്യറിക്ക്​ അകത്ത്​ എന്തെങ്കിലും അഴിമതി നടക്കുന്നുണ്ടോ​​? ജുഡീഷ്യറിയിൽ അഴിമതിക്കാരുണ്ടെന്ന്​ ചിന്തിക്കാൻ കഴിയില്ല. അ​ങ്ങനെയുണ്ടെങ്കിൽ ഒരിക്കലും അഴിമതി പുറത്തുകൊണ്ടുവന്ന വ്യക്തിയെ ശിക്ഷിക്കരുതെന്നും സൊറാബ്​ജി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soli SorabjeePrashant Bhushancontempt of CourtPrashant Bhushan Casesupreme court
News Summary - Prashant Bhushan Case Courts Think No One Can Criticise Them Sorabjee
Next Story