കോടതിയലക്ഷ്യം: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പിൻവലിക്കാമെന്ന് സുപ്രീംകോടതി
text_fields
ന്യൂഡൽഹി: കോടതിയലക്ഷ്യവുമായ ബന്ധപ്പെട്ട നിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുൻ കേന്ദ്രമന്ത്രിയായ അരുൺ ഷൂറി, പത്രപ്രവർത്തകൻ എൻ. രാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ ഹരജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇതേ വിഷയത്തിൽ നിരവധി ഹരജികൾ സുപ്രീംകോടതിയിൽ തീർപ്പുകൽപ്പിച്ചിരിക്കുന്നതിനാൽ അപേക്ഷ പിൻവലിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഹരജികളുമായി മുന്നോട്ടുപോയാൽ ഇതിൽ കുടുങ്ങുക അവരായിരിക്കുമെന്ന് ചൂണ്ടികാട്ടിയ ജസ്റ്റിസ് അരുൺ മിശ്ര ഹരജികൾ പിൻവലിക്കാനുള്ള അനുമതി നൽകിയതായി പരാതിക്കാരെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അറിയിച്ചു.
ഹരജി പിൻവലിക്കാൻ അനുമതി നൽകിയ ജസ്റ്റിസുമാരായ ബി.ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ച് സുപ്രീംകോടതി ഒഴികെയുള്ള ഉചിതമായ ജുഡീഷ്യൽ ഫോറത്തെ ഹരജിക്കാർക്ക് സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മുന്നംഗ ബെഞ്ച് വാദം കേട്ടത്.
ഈ ഘട്ടത്തിൽ രണ്ട് മാസത്തിന് ശേഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുള്ള അനുമതിയോടെ ഹരജികൾ പിൻവലിക്കാൻ അപേക്ഷകർ താൽപര്യപ്പെടുന്നതായി രാജീവ് ധവാൻ അറിയിച്ചു.
2(c)(i) പ്രകാരമുള്ള കോടതിയലക്ഷ്യ കേസ് ഏകപക്ഷീയവും അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് വിരുദ്ധവുമാണെന്ന് ഹരജിക്കാരായ എൻ റാം, പ്രശാന്ത് ഭൂഷൺ, അരുൺ ഷൂരി എന്നിവർ ഹരജിയിൽ ചുണ്ടിക്കാട്ടിയിരുന്നു. 2009ൽ തെഹൽകക്ക് കൊടുത്ത അഭിമുഖത്തിൽ പകുതിയിലേറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരാണെന്ന പ്രാമർശത്തിന് സുപ്രീംകോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യേകസ് ഫയൽ ചെയ്യുകയായിരുന്നു. ക്രിമിനൽ അവഹേളനവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത ഹരജിക്കാർ, നടപടി സംസാര സ്വാതന്ത്ര്യത്തിനും സമത്വത്തിനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും ചുണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

