Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു​കൊന്നവർ അടിയന്തരാവസ്​ഥയെന്ന് നിലവിളിക്കുന്നു -പ്രശാന്ത്​ ഭൂഷൺ
cancel
Homechevron_rightNewschevron_rightIndiachevron_right'ജനാധിപത്യത്തെ ശ്വാസം...

'ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു​കൊന്നവർ അടിയന്തരാവസ്​ഥയെന്ന് നിലവിളിക്കുന്നു' -പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത അർണബ്​ ഗോസ്വാമിക്ക്​ പിന്തുണ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. 'ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു​കൊന്ന സർക്കാറി​െൻറ ഭാഗമായ മന്ത്രിമാർ അടിയന്തരാവസ്​ഥയെന്ന്​ പറഞ്ഞ്​ നിലവിളിക്കുന്നത്​ അതിശയം ഉയർത്തുന്നു. ബിഹാറി​ൽ തെരഞ്ഞെടുപ്പ്​ നടന്നുകൊണ്ടിരിക്കേ അവർ ശരിക്കും കുഴപ്പത്തിലായെന്ന്​ ഇത്​ തെളിയിക്കുന്നു' -പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

'എന്തുകൊണ്ട്​ എ​െൻറ ഇരകൾ എന്നെ സഹായിക്കുന്നില്ല' എന്ന കുറിപ്പോടെ ഒരു കാർട്ടൂൺ മറ്റൊരു ട്വീറ്റിൽ പങ്കുവെക്കുകയും ചെയ്​തു. സഹായത്തിനായി അഭ്യർഥിക്കുന്ന അർണബ്​ ​േഗാസ്വാമിയുടെ ചിത്രമാണ്​ കാർട്ടൂണിൽ.

അർണബിനെ അറസ്​റ്റ്​ ചെയ്​ത മുംബൈ ​പൊലീസി​െൻറ നടപടി അടിയന്തരാവസ്​ഥയെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ പ്രതികരണം. ആഭ്യന്തരമന്ത്രി അമിത്​ ഷാ, സ്​മൃതി ഇറാനി, പ്രകാശ്​ ജാവ്​ദേക്കർ, രവിശങ്കർ പ്രസാദ്​ തുടങ്ങിയവരാണ്​ അർണബിന്​ പിന്തുണയുമ​ായെത്തിയത്​. റിപ്പബ്ലിക്​ ടി.വിക്കും അർണബി​െൻറ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തി​െൻറ നാലാം തൂണിനും എതിരായ അധികാര ദുർവിനിയോഗമാണിതെന്നുമായിരുന്നു അമിത്​ ഷായുടെ പ്രതികരണം.

അർണബിനെ പിന്തുണക്കാത്തവർ ഫാഷിസത്തെ പിന്തുണക്കുന്നവരാണെന്നും നിങ്ങൾക്ക്​ അദ്ദേഹത്തെ ഇഷ്​ടമല്ലെങ്കിലുംഅംഗീകരിക്കുന്നില്ലെങ്കിലും നിശബ്​ദരായി ഇരിക്കു​ന്നുവെങ്കിൽ അടിച്ചമർത്തലിനെ പിന്തുണക്കുന്നുവെന്നാണ്​ അർഥമെന്ന്​ സ്​മൃതി ഇറാനി പ്രതികരിച്ചിരുന്നു. പ്രതികാര ബുദ്ധിയോടെ മഹാരാഷ്​​്ട്ര സർക്കാർ പെരുമാറുകയാ​െണന്നായിരുന്നു നിയമമന്ത്രി രവിശങ്കർ പ്രസാദി​െൻറ ആരോപണം.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ പ്രേരണകുറ്റം ചുമത്തിയാണ്​ അർണബിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. നിലവിൽ അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamirepublic tvprashant bhushanArnab goswami arrest
News Summary - prashant bhushan against union ministers who support arnab goswami
Next Story