Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണബ്​ മുഖർജിയുടെ...

പ്രണബ്​ മുഖർജിയുടെ മകനും മുൻ എം.പിയുമായ​ അഭിജിത്​ തൃണമൂൽ കോൺഗ്രസിൽ

text_fields
bookmark_border
പ്രണബ്​ മുഖർജിയുടെ മകനും മുൻ എം.പിയുമായ​ അഭിജിത്​ തൃണമൂൽ കോൺഗ്രസിൽ
cancel

കൊൽക്കത്ത: മുൻ രാഷ്​ട്രപതിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന പ്രണബ്​ മുഖർജിയുടെ മകൻ അഭിജിത്​ മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഏറെ നാളായി അന്തരീക്ഷത്തിലുണ്ടായിരുന്ന അഭ്യൂഹം ശരിവെച്ച്​ തിങ്കളാഴ്ചയാണ്​ അഭിജിത്​ തൃണമൂലിൽ ചേർന്നത്​.

''ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി ഞാൻ പിന്തുടരുന്നു. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത്​ ​മൊത്തം ബി.ജെ.പിക്കെതിരെ പൊരുതാൻ മമതക്കാകും''- അഭിജിത്​ തൃണമൂൽ പ്രവേശനത്തിന്​ ശേഷം പറഞ്ഞു.

ജംഗിപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്​ എം.പിയായിരുന്ന അഭിജിത്​ നൽഹട്ടിയിൽ നിന്നും എം.എൽ.എയുമായിരുന്നു. ജംഗിപൂർ നിയസഭ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അഭിജിത്​ തൃണമൂൽ സ്ഥാനാർഥിയായേക്കും. പ്രണബ്​ മുഖർജിയുടെ തട്ടകമായ ജംഗിപൂർ മണ്ഡലത്തിൽ നിന്നും അഭിജിത്​ രണ്ടുപ്രാവശ്യം കോൺഗ്രസ്​ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongessAbhijit Mukherjee
News Summary - Pranab Mukherjee's Son Abhijit Mukherjee, Ex-Congress MP, Joins Trinamool
Next Story