Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ർ.​എ​സ്.​എ​സ്​...

ആ​ർ.​എ​സ്.​എ​സ്​ തൊ​പ്പി വെച്ച പ്രണബി​െൻറ കൃ​ത്രി​മ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

text_fields
bookmark_border
ആ​ർ.​എ​സ്.​എ​സ്​ തൊ​പ്പി വെച്ച പ്രണബി​െൻറ കൃ​ത്രി​മ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ​രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി നാ​ഗ്​​പു​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തെ​ത്തി​യ​തി​​​െൻറ മോ​ർ​ഫ്​​ചെ​യ്​​ത ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചു. താ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തു​​പോ​ലെ സം​ഭ​വി​ച്ചി​ല്ലേ എ​ന്ന്​ പി​താ​വി​നോ​ട്​ ചോ​ദി​ച്ച് പ്ര​ണ​ബി​​​െൻറ മ​ക​ളും ഡ​ൽ​ഹി പ്ര​ദേ​ശ്​ മ​ഹി​ള കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റും മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ​ മ​ക​ൾ ശ​ർ​മി​ഷ്​​ഠ മു​ഖ​ർ​ജി  രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്​​തു. 

നാ​ഗ്​​പു​രി​ൽ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള ക്ഷ​ണം പ്ര​ണ​ബ്​ മു​ഖ​ർ​ജി സ്വീ​ക​രി​ച്ച​തി​ൽ ത​​​െൻറ പ്ര​തി​ഷേ​ധം അ​റി​യി​ച്ച മ​ക​ൾ  ശ​ർ​മി​ഷ്​​ഠ മു​ഖ​ർ​ജി അ​വി​ടെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള​ല്ല, പ​​െ​ങ്ക​ടു​ക്കു​ന്ന​തി​​​െൻറ ചി​ത്ര​ങ്ങ​ളേ ബാ​ക്കി​യാ​കൂ എ​ന്ന്​ ബു​ധ​നാ​ഴ്​​ച മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഉൗ​ഹ​ങ്ങ​ളും തെ​റ്റാ​യ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കാ​ൻ ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ പ്ര​ണ​ബ്​ ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ണ​ബ്​​ ന​ട​ത്തു​ന്ന പ്ര​സം​ഗ​ങ്ങ​ൾ മ​റ​ക്കു​മെ​ന്നും ദൃ​​ശ്യ​ങ്ങ​ൾ വ്യാ​ജ പ്ര​സ്​​താ​വ​ന​യോ​ടെ പ്ര​ച​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്ത​​ു. 

real-photo-prranab
പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രം
 

ശ​ർ​മി​ഷ്​​ഠ​യു​ടെ മു​ന്ന​റി​യി​പ്പ്​ ശ​രി​വെ​ക്കും​വി​ധം വ്യാ​ഴാ​ഴ്​​ച നാ​ഗ്​​പു​്രി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ​തു​ മു​ത​ൽ പ്ര​ണ​ബ്​ മു​ഖ​ർ​ജി പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​​​െൻറ ചി​ത്ര​ങ്ങ​ൾ ബി.​ജെ.​പി ​െഎ.​ടി സെ​ല്ലു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ആ​ർ.​എ​സ്.​എ​സു​കാ​രു​ടെ പ​രേ​ഡി​നെ അ​ഭി​വാ​ദ്യം​ചെ​യ്യു​ന്ന പ്ര​ണ​ബി​​​െൻറ ത​ല​യി​ൽ ആ​ർ.​എ​സ്.​എ​സ്​ തൊ​പ്പി വെ​പ്പി​ച്ച്​ കൃ​ത്രി​മം കാ​ട്ടി​യ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ‘‘ ഇ​ത്​ നോ​ക്കൂ, ഇ​തേ​ക്കു​റി​ച്ചാ​ണ്​ താ​ൻ ഭ​യ​പ്പെ​ട്ട​തും പി​താ​വി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തും. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യും​മു​െ​മ്പ ആ​ർ.​എ​സ്.​എ​സി​​​െൻറ ‘കു​ത​ന്ത്ര വ​കു​പ്പ്​’ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്നു’’ എ​ന്ന്​ ഇ​തു​​ക​ണ്ട ശ​ർ​മി​ഷ്​​ഠ ഉ​ട​ൻ ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി.

ത​​​െൻറ മ​ക​ൾ ത​​​െൻറ കാ​ഴ്​​ച​പ്പാ​ടു​ക​ളെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നും താ​ൻ അ​വ​​ളു​ടെ നി​ല​പാ​ട്​ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നി​ട്ടും ത​ങ്ങ​ളു​ടേ​ത്​ സ​ന്തു​ഷ്​​ട കു​ടും​ബ​മാ​ണെ​ന്നും ബി.​ജെ.​പി നേ​താ​വ്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​മി ശ​ർ​മി​ഷ്​​ഠ​യു​ടെ പ്ര​സ്​​താ​വ​ന​യോ​ട്​ പ്ര​തി​ക​രി​ച്ചി​രു​ന്നു. വ്യ​ക്​​തി​ക​ൾ​ക്ക്​ വ്യ​ത്യ​സ്​​ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും സ്വാ​മി പ​റ​ഞ്ഞു. ഇ​തി​നെ ശ​രി​വെ​ച്ച ശ​ർ​മി​ഷ്​​ഠ ത​​​െൻറ പി​താ​വി​നെ​തി​രാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു പ്ര​ശ്​​ന​വു​മി​ല്ലെ​ന്ന്​ ട്വീ​റ്റ്​ ചെ​യ്​​തു. വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ത്താ​വു​ന്ന ജ​നാ​ധി​പ​ത്യ​പ​ര​മാ​യ കു​ടും​ബ​മാ​ണ്​ ത​ങ്ങ​ളു​ടേ​തെ​ന്നും ഇ​ത്​ താ​ൻ പി​താ​വി​ൽ​നി​ന്നു​​ത​ന്നെ പ​ഠി​ച്ച​താ​ണെ​ന്നും അ​വ​ർ കു​റി​ച്ചു.

രാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും അകന്ന് കഴിയുന്ന അദ്ദേഹം ആർ.എസ്.എസിന്‍റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കളുടെ പ്രതിഷേധം അവഗണിച്ചാണ് പ്രണബ് മുഖര്‍ജി ചടങ്ങില്‍ പങ്കെടുത്തത്.

Show Full Article
TAGS:pranab mukharjee pranab kumar mukherjee fake photos pranab at nagpur rss and pranab india news malayalam news 
News Summary - Pranab mukherjee's Fake photo viral on social media-India news
Next Story