Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനമൊഴിയുമ്പോള്‍ പ്രണബിന് കലാമിന്‍െറ വസതി

text_fields
bookmark_border
സ്ഥാനമൊഴിയുമ്പോള്‍ പ്രണബിന് കലാമിന്‍െറ വസതി
cancel

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സ്ഥാനമൊഴിയുമ്പോള്‍ താമസിക്കാന്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ വസതി. ഡല്‍ഹിയിലെ 10 രാജാജി മാര്‍ഗിലുള്ള ലൂട്ടിയന്‍സ് ബംഗ്ളാവാണ് കലാം ഉപയോഗിച്ചിരുന്നത്. ജൂലൈ അവസാനത്തോടെ കാലാവധി അവസാനിക്കുന്ന പ്രണബ് മുഖര്‍ജി വിരമിച്ച ശേഷം താമസത്തിന് ഈ വീട് ആവശ്യപ്പെടുകയായിരുന്നു. ലൈബ്രറിയും വായനമുറിയുമടക്കം വിശാല സൗകര്യമാണ് ലൂട്ടിയന്‍സിലുള്ളത്.

രാഷ്ട്രപതിയായി വിരമിക്കുന്നവര്‍ക്ക് ശിഷ്ടകാലം ജീവിക്കുന്നതിന് അവര്‍ ഇന്ത്യയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് സൗകര്യം ഒരുക്കണമെന്നാണ് നിയമം. വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കണമെന്നുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pranab Mukherjee
Next Story