ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇപ്പോഴും ഗാഢ മയക്കത്തിലാണെന്നും വെൻറിലേറ്ററിെൻറ സഹായമുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്. 84കാരനായ അദ്ദേഹത്തിെൻറ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ പ്രണബിന് കോവിഡ് പോസിറ്റിവ് ആയിരുന്നു.