പ്രണബ് മുഖർജി കോമയിൽ; വെൻറിലേറ്ററിൽ തുടരുന്നു
text_fields
ന്യൂഡൽഹി: ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക് മാറിയെന്ന് ആശുപത്രി അധികൃതർ. പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും െവൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെപ്രണബ് മുഖർജി കോമയിൽ; വെൻറിലേറ്ററിൽ തുടരുന്നു അണുബാധ കാരണം ആഗസ്റ്റ് 20ന് ആരോഗ്യനില വഷളായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

