Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രണബ്​, അങ്ങ്​ അന്ന്​ ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ പോയില്ലായിരുന്നെങ്കിൽ...
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രണബ്​, അങ്ങ്​ അന്ന്​...

പ്രണബ്​, അങ്ങ്​ അന്ന്​ ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ പോയില്ലായിരുന്നെങ്കിൽ...

text_fields
bookmark_border

'എന്നും സംഘ്​പരിവാറിനുള്ള വഴികാട്ടിയായിരുന്നു പ്രണബ്​'- മുൻ ​രാഷ്​ട്രപതി പ്രണബ്​ മുഖർജി അന്തരിച്ച വാർത്ത വന്നപ്പോൾ ആർ.എസ്​.എസ്​ സർസംഘ ചാലക്​ മോഹൻ ഭാഗവതി​െൻറ പ്രസ്​താവനയെത്തി. ഇന്ത്യക്ക്​ പ്രണബ്​ നൽകിയ സംഭാവനയായിരുന്നില്ല ഭാഗവത്​ പറഞ്ഞത്​. പകരം, ആർ.എസ്​.എസിന് പൊതുസ്വീകാര്യത നേടിയെടുക്കാനുള്ള ഗൂഡശ്രമമായിരുന്നു ആ പ്രസ്​താവനയിൽ.

കോൺഗ്രസി​െൻറ ഒരു പ്രമുഖ നേതാവ്​ തങ്ങളുടെ വഴികാട്ടിയായിരുന്നുവെന്ന്​ ആർ.എസ്​.എസ്​ നേതാവ്​ പറയുന്നത്​ ഒരു പക്ഷേ ആദ്യമായിരിക്കും. 'പ്രണബ്​ രാഷ്​ട്രീയ അസ്​പൃശ്യത പുലർത്തുന്ന നേതാവായിരുന്നില്ല. സംഘ്​ സംഘടനയോട്​ സ്​നേഹം വെച്ചുപുലർത്തുന്ന ആളായിരുന്നു' -ജനറൽ സെക്രട്ടറി സുരേഷ്​ ഭായ്യാജി ജോഷിയോടൊപ്പമുള്ള സംയുക്​ത പ്രസ്​താവനയിൽ മോഹൻ ഭാഗവത്​ പറയുന്നു.


2010ലെ കോൺഗ്രസിൻെറ 83ാം സമ്മേളനത്തിൽ ആർ.എസ്​.എസും തീവ്രവാദികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന്​ പ്രമേയം പാസാക്കിയയാളാണ്​ പ്രണബ്​. അതേ പ്രണബ്​ നാഗ്​പൂരിലെ ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയാകാൻ തയാറെടുക്കു​േമ്പാൾ പലരും പറഞ്ഞതാണ്​ പോകരുതെന്ന്​. സ്വന്തം മകൾ പോലും ആ തീരുമാനത്തെ പരസ്യമായി എതിർത്ത്​ രംഗത്തെത്തി. ത​െൻറ നിലപാടുകളാണ്​ ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ പറയുകയെന്നും അത്​ സംഘ്​ രാഷ്ട്രീയത്തിനുള്ള കയ്യൊപ്പല്ലെന്നുമായിരുന്നു പ്രണബി​െൻറ നിലപാട്​. എന്നാൽ, കാലമേറെ കഴിയു​േമ്പാൾ പ്രണബ്​ ആർ.എസ്​.എസ്​ ആസ്​ഥാനത്തെത്തി എന്നത്​ മാത്രമാണ്​ അവശേഷിക്കുക എന്നും അവിടെ പ്രണബ്​ പറഞ്ഞ കാര്യങ്ങൾ ആരും ഒാർക്കില്ലെന്നും പലരും മുന്നറിയിപ്പ്​ നൽകിയതാണ്​. ഒടുവിൽ ആ പ്രവചനങ്ങളാണ്​ ഇപ്പോൾ പുലരുന്നത്​. പ്രണബ്​ പറഞ്ഞ കാര്യങ്ങൾ എവിടെയുമില്ല. അദ്ദേഹമാക​െട്ട സംഘ്​പരിവാറിനുള്ള വഴികാട്ടിയായി ചിത്രീകരിക്കപ്പെടുകയും ചെയ്​തിരിക്കുന്നു.

നാ​ഗ്പൂ​രി​ലെ ര​ശ്മി ഭാ​ഗി​ലെ ആ​സ്ഥാ​ന​ത്ത് ആർ.എസ്​.എസ്​ നടത്തുന്ന മൂ​ന്നു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള 'ത്രി​തീ​യ വ​ർ​ഷ് വ​ർ​ഗ്' കോ​ഴ്സിെൻറ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ​ർ​ജി മു​ഖ്യാ​തി​ഥി​യായത്​.പിന്നീട്​ പ്ര​ണ​ബ് മു​ഖ​ർ​ജി ഫൗ​ണ്ടേ​ഷ‍െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് മു​തി​ർ​ന്ന സം​ഘ്പ​രി​വാ​ർ നേ​താ​ക്ക​ളെ പ്ര​ണ​ബ് മു​ഖ​ർ​ജി​യും ക്ഷ​ണി​ച്ചി​രു​ന്നു. രാ​ഷ്​​ട്ര​പ​തി പ​ദ​ത്തിെൻറ അ​വ​സാ​ന നാ​ളു​ക​ളി​ൽ ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ മു​ഖ​ർ​ജി​യെ വി​ളി​ക്കു​ക​യും തി​രി​ച്ച് മു​ഖ​ർ​ജി മോ​ഹ​ൻ ഭാ​ഗ​വ​തി​നെ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ ഉ​ച്ച​യൂ​ണി​ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ്യത്യസ്​ത രാഷ്​ട്രീയ ധാരയോട്​ സംവദിച്ചുകെ​ാണ്ടേ ജനാധിപത്യത്തിന്​ മുന്നോട്ടുപോകാനാവൂവെന്ന വിശാല വീക്ഷണം മുറുകെ പിടിക്കുന്ന പ്രണബി​െൻറ ആ പ്രവർത്തികൾ വിധ്വംസക രാഷ്​ട്രീയത്തി​െൻറ വക്​താക്കൾ ഇനി തരം പോലെ ഉപയോഗിക്കുന്നതിന്​ ഇന്ത്യ സാക്ഷിയാകും.


ആ​ർ.​എ​സ്.​എ​സ്​ ദേ​ശ​വി​രു​ദ്ധ​രാ​ണെ​ന്നും ദു​രൂ​ഹ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നു​മൊ​ക്കെ പ്രണബ്​ മു​ഖ​ർ​ജി​ പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ട്. ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ പ്രണബ്​ ഒാർമിപ്പിച്ചതും ഇന്ത്യ എന്ന സങ്കൽപത്തി​െൻറ ആത്​മാവ്​ എന്താണെന്ന്​ തന്നെയായിരുന്നു : ''ഇ​ന്ത്യ​യു​ടെ ആ​ത്​​മാ​വ്​ ബ​ഹു​സ്വ​ര​ത​യും സ​ഹി​ഷ്​​ണു​ത​യു​മാ​ണ്​. മ​തം, അ​സ​ഹി​ഷ്​​ണു​ത എ​ന്നി​വ​കൊ​ണ്ട്​ ഇ​ന്ത്യ​യെ നി​ർ​വ​ചി​ക്കാ​നു​ള്ള ശ്ര​മം രാ​ജ്യ​ത്തി​െൻറ നി​ല​നി​ൽ​പ്​ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ം. ബ​ഹു​സ്വ​ര​ത​യി​ലും സ​ഹി​ഷ്​​ണു​ത​യി​ലും അ​ധി​ഷ്​​ഠി​ത​മാ​യ നാ​നാ​ത്വ​മാ​ണ്​ രാ​ജ്യ​ത്തി​െൻറ പ്ര​ത്യേ​ക​ത​. ഭാ​ര​ത​മെ​ന്ന ന​മ്മു​ടെ രാ​ജ്യ​െ​ത്ത​യും അ​തി​െൻറ ദേ​ശീ​യ​ത​യെ​യും ബ​ഹു​സ്വ​ര​ത​യെ​യും കു​റി​ച്ച എ​െൻറ കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കാ​നാ​ണ്​ ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്''. - ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ പ്രണബ്​ നടത്തിയ ഇൗ പ്രസംഗം വിസ്​മൃതിയിലേക്ക്​ തള്ളിയ ശേഷം അദ്ദേഹത്തി​െൻറ സന്ദർശനത്തി​ൽ നിന്ന്​ മുതലെടുപ്പ്​ നടത്താനുള്ള ശ്രമമാണ്​ സംഘ്​ പരിവാർ നടത്തുന്നത്​. ​

സംഘ്​പരിവാറിന്​ നേട്ടമുണ്ടാക്കാനാകുന്ന പിഴവുകൾ അവസാന കാലത്ത്​ പ്രണബിൽ നിന്ന്​ തുടർച്ചയായി ഉണ്ടായി. ആ​ർ.​എ​സ്.​എ​സ്​ സ്​​ഥാ​പ​ക സ​ർ​സം​ഘ് ​​ചാ​ല​ക്​ ആ​യി​രു​ന്ന ഹെ​ഡ്​​ഗേ​വാ​റി​െൻറ ജ​ന്മ​സ്​​ഥ​ല​​ത്തെ​ത്തി​യ പ്ര​ണ​ബ്​ മു​ഖ​ർ​ജി, ​അദ്ദേഹം ഇ​ന്ത്യ​യു​ടെ മ​ഹ​ദ്​​പു​ത്ര​നാ​ണെ​ന്ന് സ​ന്ദ​ർ​ശ​ക പു​സ്​​ത​ക​ത്തി​ൽ രേഖപ്പെടുത്തുക​യും ചെയ്​തു !

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatrssPranab Mukherjee
Next Story