Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ പരിപാടിയിൽ പ​െങ്കടുക്കാൻ പ്രണബ്​ നാഗ്​പുരിലെത്തി

text_fields
bookmark_border
ആർ.എസ്​.എസ്​ പരിപാടിയിൽ പ​െങ്കടുക്കാൻ പ്രണബ്​ നാഗ്​പുരിലെത്തി
cancel

നാഗ്​പുർ: കോൺഗ്രസി​​​െൻറയും മറ്റും എതിർപ്പ്​ അവഗണിച്ച്​ ആർ.എസ്​.എസ്​ പരിപാടിയിൽ പ​െങ്കടുക്കാൻ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി നാഗ്​പുരിലെത്തി. വ്യാഴാഴ്​ച ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ നടക്കുന്ന  ‘സംഘ്​  ശിക്ഷ വർഗിൽ’ സംബന്ധിക്കാനാണ്​ ബുധനാഴ്​ച തന്നെ ഇവിടെയെത്തിയത്​. പരിശീലനം പൂർത്തിയാക്കിയ സംഘ്​ പ്രവർത്തകർക്ക്​  യാത്രമംഗളം നേരുന്ന ചടങ്ങിൽ പ്രണബി​​​െൻറ പ്രസംഗം കോൺഗ്രസ്​ ഉൾപ്പെടെ എല്ലാവരും  ഉറ്റുനോക്കുകയാണ്​. ആർ.എസ്.എസ് വേദിയിൽ ആദ്യമായാണ്​ അദ്ദേഹം പ​​െങ്കടുക്കുന്നത്​. നാഗ്​പുരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർ.എസ്​.എസ്​ നേതാക്കളും പ്രവർത്തകരും എത്തി.

പ്രണബ്​ മുഖർജി ഹിന്ദുത്വവാദികളുടെ ക്ഷണം സ്വീകരിച്ചതുത​െന്ന വിവാദമായിരുന്നു. ആർ.എസ്​.എസ്​ സമ്മേളനത്തിൽ പ​െങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുമുണ്ട്​. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്​.എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. 
‘‘കത്തുകളും അപേക്ഷകളും ഫോൺ വിളികളും മറ്റുമായി നിരവധി പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്​. എന്നാൽ, ഇതുവരെ ഞാൻ ആരോടും പ്രതികരിച്ചിട്ടില്ല. എനിക്ക്​ പറയാനുള്ളത്​ ഞാൻ നാഗ്​പുരിൽ പറയും’’ -ഒരു ബംഗാളി പത്രത്തോട്​ ബുധനാഴ്​ച പ്രണബ്​ മുഖർജി പറഞ്ഞു. 

ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ അവിടെപ്പോയി ആർ.എസ്​.എസ്​ ആശയങ്ങളിലെ തെറ്റുകൾ അവരോട്​ പറയണമെന്ന്​  മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പ്രണബിനോട്​ ആവശ്യപ്പെട്ടു. ആർ.എസ്​.എസ്​ പരിപാടിയിൽ മുൻ രാഷ്​ട്രപതി പ​െങ്കടുക്കരുതെന്ന്​ കോൺഗ്രസ്​ നേതാവ്​ ജയറാം രമേശ്​  അഭ്യർഥിച്ചു. കേരളത്തി​െല പ്രതിപക്ഷ നേതാവ്​  രമേശ്​ ചെന്നിത്തല എഴുതിയ കത്തിൽ രാജ്യത്തെ  മതേതര മനസ്സുകൾ ഞെട്ടലോടെയാണ്​ നാഗ്​പുർ സന്ദർശനത്തെ കാണുന്നതെന്ന്​ വ്യക്തമാക്കി. പശ്ചിമബംഗാൾ കോൺഗ്രസ്​ പ്രസിഡൻറ്​ ആഥിർ ചൗധരി, മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി. ഹനുമന്ത റാവു എന്നിവർ ​പ​െങ്കടുക്കരു​​െതന്ന നിലപാടാണ്​  അറിയിച്ചത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspranab mukherjeeNagpurmalayalam news
News Summary - Pranab Mukherjee Arrives in Nagpur to Rousing Reception by RSS-India news
Next Story