നാഗ്പുർ: പ്രണബ് പണ്ഡിതനും രാജ്യസ്നേഹിയുമായിരുന്നുവെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അനുസ്മരിച്ചു. അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്ന എല്ലാ സ്വയംസേവകർക്കും ഈ വിയോഗം വലിയൊരു നഷ്ടമാണ്.
കുടുംബത്തിലെ മുതിർന്ന സഹോദരനോട് സംസാരിക്കുന്നതുപോലെ ആയിരുന്നു തനിക്കദ്ദേഹത്തോടെന്നും ആർ.എസ്.എസ് മേധാവി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്ന സംഘ്പരിവാർ പരിപാടിയിൽ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിനിടയിലും പ്രണബ് പങ്കെടുത്ത കാര്യവും ഭാഗവത് അനുസ്മരിച്ചു.