Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും

text_fields
bookmark_border
Pramod Sawant
cancel

പനാജി: ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും. പാർട്ടി നിരീക്ഷകരായ നരേന്ദ്ര സിങ് തോമർ, എൽ. മുരുഗൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് സാവന്തിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത്. വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്റെ പേര് മുന്നോട്ട് വെച്ചത്.

ബുധനാഴ്ച ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തേക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ 20സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. 11 സീറ്റുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pramod Sawant will continue as Goa CM
Next Story