Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി സീറ്റ്​...

ബി.ജെ.പി സീറ്റ്​ നൽകിയില്ല; പ്രമോദ്​ മുത്തലിക്​ ശിവസേന ടിക്കറ്റിൽ മത്സരിച്ചേക്കും 

text_fields
bookmark_border
ബി.ജെ.പി സീറ്റ്​ നൽകിയില്ല; പ്രമോദ്​ മുത്തലിക്​ ശിവസേന ടിക്കറ്റിൽ മത്സരിച്ചേക്കും 
cancel

ബം​ഗ​ളൂ​രു: വ​രു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ബി.​ജെ.​പി സീ​റ്റ്​ നി​ഷേ​ധി​ച്ച​തോ​ടെ  ശ്രീ​രാ​മ​സേ​ന ത​ല​വ​ൻ പ്ര​മോ​ദ്​ മു​ത്ത​ലി​ക്​ ശി​വ​സേ​ന​യെ കൂ​ട്ടു​പി​ടി​ക്കു​ന്നു. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി ര​ണ്ടു​വ​ട്ടം ന​ട​ത്തി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യ​താ​യാ​ണ്​ വി​വ​രം. മ​റാ​ത്തി​ക​ൾ​ക്ക്​ സ്വാ​ധീ​ന​മു​ള്ള  ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലൊ​ന്നാ​ണ്​ മു​ത്ത​ലി​ക്കി​നാ​യി ന​ൽ​കു​ക. 

അ​തേ​സ​മ​യം, ബി.​ജെ.​പി​ക്കെ​തി​രെ വീ​ണു​കി​ട്ടി​യ വ​ടി​യാ​യി മു​ത്ത​ലി​ക്കി​നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ ശി​വ​സേ​ന​യു​ടെ തീ​രു​മാ​നം. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ബി.​ജെ.​പി​യു​ടെ വ​ല്യേ​ട്ട​ൻ മ​നോ​ഭാ​വം ദ​ഹി​ക്കാ​ത്ത ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്​​ന​യി​ലൂ​ടെ​ണ്​ ശ്രീ​രാ​മ​സേ​ന​യു​ടെ​യും ശി​വ​സേ​ന​യു​ടെ​യും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ബി.​ജെ.​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ വോ​ട്ടു​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്​​ത്താ​നാ ശ്ര​മം. മ​റാ​ത്തി​ക​ൾ​ക്കു​കൂ​ടി സ്വാ​ധീ​ന​മു​ള്ള ബെ​ള​ഗാ​വി, ചി​ക്കോ​ടി, ഗോ​ഖ​ക്, ബി​ദ​ർ മേ​ഖ​ല​ക​ളി​ലാ​യി 100 സീ​റ്റു​ക​ളി​ൽ ഇ​ത്ത​വ​ണ ശി​വ​സേ​ന മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​മെ​ന്ന​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pramod muthalikSiva senaworld newsmalayalam newsBJPBJP
News Summary - Pramod Muthalik will compete in Siva Sena seat- India news
Next Story