മംഗളൂരു ദസറയിൽ ആദിത്യനാഥും ബുൾഡോസറും; ഉഡുപ്പിയിൽ തോക്കും വാളും പൂജിച്ച് പ്രമോദ് മുത്തലിഖ്
text_fieldsമംഗളൂരു: എതിർ ശബ്ദങ്ങൾക്ക് പൂർണമായി പൂട്ടിട്ടതിന്റെ സ്വാതന്ത്ര്യം കർണാടകയിൽ സംഘ്പരിവാർ കൊണ്ടാടുന്നതിന്റെ അടയാളമായി ദസറ ആഘോഷങ്ങളിലേയും നവരാത്രി പൂജയിലേയും കാഴ്ചകൾ. മംഗളൂറു ദസറ ഘോഷയാത്രയിൽ അണിനിരന്ന ടാബ്ലോയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ ഭരണമാണ് ആവിഷ്കരിച്ചത്. ഉടുപ്പിയിൽ മുത്തലിഖ് തോക്കുകളും വാളും കത്തിയും പൂജിച്ചു.
സമൂഹ മാധ്യമങ്ങൾ വഴിയാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആദിത്യനാഥിനെപ്പോലെ വേഷം ധരിച്ച ഭാവസാദൃശ്യമുള്ള ഒരാൾ തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിൽ നിന്ന് ആജ്ഞാപിക്കുന്നതാണ് ദസറഘോഷയാത്രയിലെ ദൃശ്യം. അരികെ ബുൾഡോസർ പ്രവർത്തിക്കുന്നുമുണ്ട്. യു.പി മോഡൽ ഭരണം വിഭാവനം ചെയ്യുന്ന കർണാടക സർക്കാർ ഭരണത്തിൽ വി.എച്ച്.പി, ബജ്റംഗ്ദൾ ഘടകങ്ങളാണ് ടാബ്ലോ സ്പോൺസർ ചെയ്തത്.
ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് ഉടുപ്പിയിൽ പിസ്റ്റൾ, വാൾ, കത്തികൾ എന്നിവയാണ് "ആയുധപൂജ"നടത്തിയത്. സേന ഉടുപ്പി ജില്ലാ പ്രസിഡണ്ട് ജയറാം അംബേക്കല്ലും പ്രവർത്തകരും പൂജയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.