Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്യാനേഷ് കുമാർ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിലാണ്; എല്ലാം കത്തിയമരും മുമ്പ് ചോദ്യങ്ങളുന്നയിക്കൂ’: പ്രകാശ് രാജ്

text_fields
bookmark_border
Prakash Raj
cancel

ഹൈദരാബാദ്: രാജ്യത്ത് ജാതി-ഭേദമന്യേ വോട്ടർ പട്ടികയിൽനിന്ന് കോടിക്കണക്കിന് പേരുകൾ വെട്ടിമാറ്റുന്ന 'എസ്.ഐ.ആർ' പ്രക്രിയയ്ക്കെതിരെ ജനങ്ങൾ തങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും അക്കാര്യത്തിൽ ഭരണകൂടങ്ങളെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് നടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ഹൈദരാബാദ് ധർണാ ചൗക്കിൽ നടന്ന പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ മാത്രമല്ല, തെളിവുകൾ നശിപ്പിക്കുമ്പോഴാണ് പലപ്പോഴും കുറ്റവാളികൾ പിടിയിലാകുന്നത് എന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തെളിവുകൾ നശിപ്പിക്കുന്ന ഘട്ടത്തിലാണെന്നും കൈയോടെ പിടിയിലായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സമരങ്ങളും പ്രതിഷേധങ്ങളും കേവലം ഒരു വോട്ടിനുവേണ്ടിയുള്ള പോരാട്ടമല്ല. മറിച്ച് ജനാധിപത്യത്തിന്റെ തന്നെ കൊലപാതകത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ്. തെളിവുകൾ കത്തിയമരുന്നതിന് മുമ്പ് പൗരന്മാർ സ്വന്തം വോട്ടവകാശം സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും എസ്.ഐ.ആർ പ്രക്രിയ അടിയന്തരമായി നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽനിന്ന് 13 കോടിയിലധികം പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനെയും വിവേക് ജോഷിയെയും ഇരുട്ടിൽ നിർത്തിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് വിവാദ സംഭവം വെളിച്ചത്തുവരുന്നത്.തുടർന്ന്, സി.ജെ.പിയുടെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്.

ഒട്ടനവധി പ്രവർത്തകരാണ് ശനിയാഴ്ച ധർണാ ചൗക്കിൽ ഒത്തുകൂടിയത്. സമരത്തിന് അനുവദിച്ച സമയം അവസാനിച്ചതായി കാണിച്ച് ഹൈദരാബാദ് പൊലീസ് പ്രകടനക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ ധർണാ ചൗക്കിലെ പ്രതിഷേധ സമരം പെട്ടെന്ന് അവസാനിക്കുകയാണുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prakash Raj slams CEC Gyanesh Kumar over voter list controversy in Hyderabad
Next Story