Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയ നടന്റെ ഓർമക്കായി 'അപ്പു എക്സ്പ്രസ്സ്'സംഭാവന ചെയ്ത് പ്രകാശ് രാജ്

text_fields
bookmark_border
പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
Prakash Raj Donates Free Ambulance to Poor
cancel

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അപ്പു എക്സ്പ്രസ് - ഞങ്ങളുടെ പ്രിയപ്പെട്ട പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി പാവപ്പെട്ടവർക്കായി സൗജന്യ ആംബുലൻസ് സംഭാവന ചെയ്തു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം' – പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്.


ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story