Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടേത് ടൂത്ത് പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ് 

text_fields
bookmark_border
മോദിയുടേത് ടൂത്ത് പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ് 
cancel

ചെന്നൈ: ബംഗളൂരു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെ രൂക്ഷമായി പരിഹസിച്ച് തെന്നിന്ത്യൻ സിനിമാ താരം പ്രകാശ് രാജ്. മോദി 2014ൽ നൽകിയ ടൂത്ത്പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കർഷകർക്കും തൊഴിലില്ലാത്ത യുവജനങ്ങൾക്കും ചിരിക്കാൻ സാധിക്കുന്നില്ലെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ബംഗളൂരു റാലിയിൽ മോദി നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുമോ എന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും പ്രകാശ് രാജ് ചോദ്യം ഉന്നയിച്ചു. 

കർണാടകത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തന യാത്രയുടെ സമാപനത്തിൽ സംസാരിക്കുമ്പോഴാണ് മോദി പുതിയ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വെച്ചത്. കർഷകരുടെ വിളകൾക്ക് കൃത്യമായ വില നൽകും. കർഷകരുടെ തൽപര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കൾ പ്രയത്​നിക്കും. ഇത്തവണത്തെ ബജറ്റിൽ കർഷകർക്കായി നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്നും മോദി പറഞ്ഞിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prakash Raj attack to Prime Minister Narendra Modi, ‘Promise toothpaste’ in Bengaluru rally -India News
Next Story