Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവയനാട്ടിൽ രാഹുലിൻെറ...

വയനാട്ടിൽ രാഹുലിൻെറ തോൽവിക്ക്​ വേണ്ടി പ്രവർത്തിക്കും -കാരാട്ട്​

text_fields
bookmark_border
Prakash-Karat
cancel

ന്യൂഡൽഹി: വയനാട് ലോക്​സഭ മണ്ഡലത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ ​രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള പ്രവർത്തനം നടത് തുമെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​. രാഹുൽ ഗാന്ധിയുടെ വയനാട്​ സ്ഥാനാർഥിത്വത്തോടെ ക ോൺഗ്രസിൻെറ പ്രഥമ പരിഗണന ഇടതുപക്ഷ​ത്തെ തോൽപ്പിക്കുകയാണെന്ന്​ വ്യക്​തമായതായും കാരാട്ട്​ പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കുകയെന്ന കോൺ​​ഗ്രസ്​ നയത്തിന്​ വിരുദ്ധമാണ്​ രാഹുലിൻെറ വയനാട്​ സ്ഥാനാർഥിത്വമെന്നും കാരാട്ട്​ വ്യക്​തമാക്കി. നേരത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിൻെറ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

തമിഴ്​നാട്​, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്​ മണ്ഡലത്തിൽ രാഹുൽ മൽസരിക്കുക വഴി ദക്ഷിണേന്ത്യയിൽ പ്രഭാവമുണ്ടാക്കാൻ സാധിക്കുമെന്നാണ്​ കോൺഗ്രസിൻെറ കണക്ക്​ കൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatmalayalam newsRahul Gandhi
News Summary - Prakash karat press meet-Kerala news
Next Story