Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ തുറക്കൂ... കോമ്രേഡ്...

വാ തുറക്കൂ... കോമ്രേഡ് കാരാട്ട്, മന്‍മോഹന്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് മറന്നോ? -കെ. സഹദേവൻ

text_fields
bookmark_border
വാ തുറക്കൂ... കോമ്രേഡ് കാരാട്ട്, മന്‍മോഹന്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് മറന്നോ? -കെ. സഹദേവൻ
cancel

തിരുവനന്തപുരം: ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 2010-ലെ ആണവ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതാ നിയമവും (THE CIVIL LIABILITY FOR NUCLEAR DAMAGE ACT, 2010) ആറ്റമിക് എനര്‍ജി ആക്ടും ഭേദഗതി ചെയ്യാനുള്ള ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിർദേശത്തെ കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ ഇന്ത്യന്‍ കെ. സ​ഹദേവൻ. കച്ചവടക്കാരനായ ട്രംപിന് കൗശലക്കാരനായ മോദി നല്‍കുന്ന സമ്മാനമാണ് പുതിയ ഭേദഗതി നീക്കം. ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ സംഘപരിവാര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘2005ലെ ഇന്തോ-യുഎസ് ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിങ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സി.പി.എമ്മിന്റെ നിലപാടെന്താണ്? ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനറല്‍ ഇലക്ട്രിക്കിനെയും അരേവയെയും തോഷിബയെയും പോലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലേക്ക് കൂടുംകുടുക്കയുമായി പോന്നോട്ടെയെന്നോ? വാ തുറക്കൂ കോമ്രേഡ് കാരാട്ട്....’ -സഹദേവൻ ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് സഹദേവൻ എഴുതിയ കുറിപ്പുകളുടെ പൂർണരൂപം വായിക്കാം:

വാ തുറക്കൂ...... കോമ്രേഡ് കാരാട്ട്

ഇന്തോ-യുഎസ് ആണവകരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് മറന്നുപോയോ?

2010-ലെ ആണവ സിവില്‍ ബാധ്യതാ നിയമത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സംവാദം ശ്രദ്ധിച്ചിരുന്നവര്‍ക്കെങ്കിലും ഒരുപക്ഷേ ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യം ആണവോപകരണങ്ങള്‍ സപ്‌ളൈ ചെയ്യുന്ന കമ്പനികളെ ആണവാപകടങ്ങള്‍ക്ക് ഉത്തരവാദികളാക്കുന്ന നിബന്ധനകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതില്‍ ബിജെപി അംഗങ്ങളും ഉണ്ടായിരുന്നുവെന്നതാണ്.

ഇന്ത്യയിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അക്കാലത്ത് ഒരു കരട് ബില്‍ തയ്യാറാക്കിയതില്‍ ഇക്കാര്യം വ്യക്തമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായിരുന്നു.

ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് രസിക്കുന്നതായിരുന്നില്ല ഈ നിബന്ധനകള്‍.

മോദി അധികാരത്തില്‍ ഇരിപ്പുറപ്പിച്ചതോടെ അമേരിക്കന്‍ ആണവക്കച്ചവടക്കാരുടെ വേദനകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ 1963ലെ ആണവോര്‍ജ്ജ നിയമവും, 2010ലെ ആണവ സിവില്‍ ബാധ്യതാ നിയമവും ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കച്ചവടക്കാരനായ ട്രംപിന് കൗശലക്കാരനായ മോദി നല്‍കുന്ന സമ്മാനമാണ് പുതിയ ഭേദഗതി നീക്കം.

ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ സംഘപരിവാര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എന്നാല്‍ 2005ലെ ഇന്തോ-യുഎസ് ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സിപിഎം-ന്റെ നിലപാടെന്താണ്?

ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനറല്‍ ഇലക്ട്രിക്കിനെയും അരേവയെയും തോഷിബയെയും പോലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലേക്ക് കൂടും കുടുക്കയുമായി പോന്നോട്ടെയെന്നോ?

വാ തുറക്കൂ കോമ്രേഡ് കാരാട്ട്.............

----------------

ആണവ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതാ നിയമ ഭേദഗതി നീക്കത്തിനെതിരെ പ്രതിഷേധിക്കുക

ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 2010-ലെ ആണവ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതാ നിയമം (THE CIVIL LIABILITY FOR NUCLEAR DAMAGE ACT, 2010)വും ആറ്റമിക് എനര്‍ജി ആക്ടും ഭേദഗതി ചെയ്യാനുള്ള ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ 2025-26 കാലയളവിലെ ബജറ്റ് നിര്‍ദ്ദേശം ഇന്ത്യന്‍ ജനതയുടെ ജീവനോടുള്ള ഉത്തരവാദരഹിതമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്.

ആണവ അപകടത്തിന്റെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള ഒരു നിയമ ചട്ടക്കൂട് നിര്‍മ്മിക്കുന്നതുതന്നെ സിവില്‍ സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ്.

ആണവ നാശനഷ്ടങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് വ്യക്തമായി നിര്‍വചിച്ചുകൊണ്ടും, ആണവ നിലയ ഓപ്പറേറ്ററുടെ മേല്‍ ഉത്തരവാദിത്തം ചുമത്തിയും, അപകടങ്ങളിന്മേലുള്ള ക്ലെയിമുകളില്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചും ആണവാപകടങ്ങളുടെ ഇരകള്‍ക്ക് എളുപ്പം നീതി ഉറപ്പാക്കുന്ന ഒരു സംവിധാനത്തെയാണ് ഭേദഗതി നിര്‍ദ്ദേശത്തിലൂടെ അട്ടിമറിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

ആണവാപകടം പോലുള്ള വിദൂര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ തയ്യാറല്ലെന്നതുകൊണ്ടായിരുന്നു നാളിതുവരെ വന്‍കിട കമ്പനികള്‍ ആണവ ഊര്‍ജ്ജോത്പാദന മേഖലയിലേക്ക് കടന്നുവരാതിരുന്നത്. ആണവാപകടങ്ങള്‍ക്ക് ഉത്തരവാദികളായി നിലയ ഓപ്പറേറ്റര്‍മാരെ കൃത്യമായി നിര്‍വ്വചിക്കുന്ന സിവില്‍ ലയബിലിറ്റി ആക്ട് 2010 ഭേദഗതി ചെയ്യുന്നതിലൂടെ സ്വകാര്യ കമ്പനികളെ അപകടങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കാന്‍ പോകുന്നത്.

ലോകത്തെവിടെയും നടന്ന ആണവാപകടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവയിലൊക്കെയും അപകടങ്ങളുടെ വ്യാപ്തി അതിഗുരുതരവും ഇരകളുടെ സംഖ്യ അതിഭീമവും ആയിരുന്നുവെന്ന് കാണാന്‍ കഴിയും. ആണവാപകടത്തിന്റെ ഇരകളായി മാറുന്നത് ആണവ നിലയം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ മാത്രമല്ലെന്നും അന്താരാഷ്ട്ര അതിര്‍ക്കപ്പുറത്തുള്ള ജനങ്ങള്‍ കൂടിയാണെന്നും ഉള്ളതുകൊണ്ടാണ് ആണവാപകടങ്ങള്‍ക്ക് മേലുള്ള സിവില്‍ ബാധ്യതാ നിയമം നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അടക്കമുള്ള നിര്‍ബ്ബന്ധിതമായത്. ആഗോളതലത്തില്‍ത്തന്നെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും സിവില്‍ സമൂഹ സംഘടനകളും നടത്തിയ ദീര്‍ഘകാല പ്രക്ഷോഭത്തിന്റെ ഫലമായി രൂപപ്പെട്ടുവന്ന സിവില്‍ബാധ്യതാ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ വളരെ ഗൗരവമായിത്തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പരിഗണിക്കേണ്ടതുണ്ട്.

ആണവോര്‍ജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള നീക്കം ഊര്‍ജ്ജോത്പാദന മേഖലയില്‍ മാത്രമല്ല രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൂടി ഉയര്‍ത്തുമെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ആണവ നിലയങ്ങളിലെ ഊര്‍ജ്ജോത്പാദന സംവിധാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യമെന്നത് ആണവായുധങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ കൂടിയാണെന്ന കാര്യം വിസ്മരിക്കരുത്. നാഴികയ്ക്ക് നാല്പതുവട്ടം രാജ്യസ്‌നേഹത്തെക്കുറിച്ച് വാചകമടിക്കുന്ന സംഘപരിവാര്‍ ഗവണ്‍മെന്റ് സ്വകാര്യവല്‍ക്കരണത്തിന്റെ പേരില്‍ രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളികളെ അനുവദിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatnuclearK SahadevanNUCLEAR ACT
News Summary - Prakash Karat, open your mouth about THE CIVIL LIABILITY FOR NUCLEAR DAMAGE ACT, 2010 -K. Sahadevan
Next Story