Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ പ്രചാരണത്തിന് മറുപടി; പ്രകാശ് ജാവ്ദേക്കർ ഷാംപെയിൻ ബോട്ടിൽ തുറക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്

text_fields
bookmark_border
ബി.ജെ.പിയുടെ പ്രചാരണത്തിന് മറുപടി; പ്രകാശ് ജാവ്ദേക്കർ ഷാംപെയിൻ ബോട്ടിൽ തുറക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്
cancel
Listen to this Article

ന്യൂഡൽഹി: രാഹുൽ ഗാന്ധി നിശാക്ലബിൽ പ​ങ്കെടുക്കുന്നതിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. രാജ്യസഭ എം.പിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവ്ദേക്കർ ഷാംപെയിൻ ബോട്ടിൽ തുറക്കുന്ന ചിത്രമാണ് കോൺഗ്രസ് പങ്കുവെച്ചത്. ആരാണെന്ന് തിരിച്ചറിയുവെന്ന കാപ്ഷനോടെയാണ് കോൺഗ്രസ് നേതാവ് ബി.എൽ ശ്രീനിവാസ് ചിത്രം പങ്കുവെച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ നിശാക്ലബ്ബിൽ ആഘോഷത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യയാണ് ഇതുസംബന്ധിച്ച് വിഡിയോ ട്വീറ്റ് ചെയ്തത്. പിന്നാലെ രാഹുൽ ഗാന്ധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബ്ബിൽ ആഘോഷിക്കുകയാണെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. കോൺഗ്രസ് പൊട്ടിത്തെറിക്കുമ്പോൾ രാഹുൽ ഉല്ലസിക്കുകയാണെന്നും അമിത് മാളവ്യ പറഞ്ഞിരുന്നു.

പിന്നാലെ, ബി.ജെ.പിക്ക് മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തി. ക്ഷണിക്കപ്പെട്ട അതിഥിയായി സുഹൃത്തിന്റെ വിവാഹത്തിന് നേപ്പാളിൽ പോയതാണ് രാഹുൽ ഗാന്ധിയെന്നും മറിച്ച് ക്ഷണിക്കപ്പെടാതെ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനാഘോഷത്തിന് മോദി പോയതുപോലെ അല്ലെന്നും സുർജേവാല തിരിച്ചടിച്ചു. കല്യാണങ്ങളിൽ പങ്കെടുക്കുന്നതിൽ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിലക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prakash Javadekar popped Champagne too: Congress' tit-for-tat post
Next Story