Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി പ്രഹ്ലാദ് ജോഷി...

ഇനി പ്രഹ്ലാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
ഇനി പ്രഹ്ലാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
cancel

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പ്രധാന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. കർണാടകയിലെ ധർവാഡിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് ജോഷി. നിലവിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായും നവ-പുനരുപയോഗ ഊർജ വകുപ്പ് (MNRE) മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇന്‍റർനാഷണൽ സോളാർ അലയൻസിന്‍റെ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ 36 ദിവസമായി സി.ജെ.പിയുടെ നേതൃത്തിൽ നടന്ന ശക്തമാ സമരത്തെ തുടർന്ന് ഇന്ന് ധർമേന്ദ്ര പ്രധാൻ രാജി വെക്കുക‍യായിരുന്നു. നേരത്തെ മറ്റൊരു വകുപ്പ് പ്രധാന് നൽകുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.എന്നാൽ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പി ഉറച്ച നിലപാട് സ്വീകരിച്ചു. നരേന്ദ്ര മോദി സർക്കാറിൽ തുടർച്ചയായ സമരങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഒടുവിൽ ഒരു സീനിയർ മന്ത്രി പടിയിറങ്ങുന്നത് അപൂർവമായ ഒരു സംഭവമാണ്.

കേന്ദ്ര സർക്കാറും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലുള്ള മൂന്നാം വട്ട ചർച്ചക്ക് മണിക്കൂറുകൾക്ക് മുമ്പാണ് രാജി ഉണ്ടായത്. യോഗത്തിന് മുന്നോടിയായി, പ്രധാന്‍റെ രാജി ചർച്ചയ്ക്ക് അതീതമായ കാര്യമാണെന്നും അത് പ്രക്ഷോഭത്തിന്‍റെ പ്രധാന ആവശ്യമാണെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ജോഷിയുടെ നിയമനത്തിന് പിന്നാലെ, പുതിയ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നറിയിപ്പുമായി സി.ജെ.പി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. "കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകുന്നവരോട് യുവജനങ്ങൾ നൽകുന്ന മുന്നറിയിപ്പ് ഇതാണ്; അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അവർ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തുകയും സർക്കാറിനോട് കണക്ക് ചോദിക്കുകയും ചെയ്യും," ദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education departmentDharmendra PradanPrahlad JoshiCJP Protest
News Summary - Prahlad Joshi given additional charge of Education Ministry
Next Story