പ്രജ്ഞ സിങ് ഠാക്കൂറിനെ പാർലമെൻററി സമിതിയിൽ നിന്ന് ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഗാന്ധിഘാതകൻ ഗോദ്സെ, ദേശഭക്തനാണെന്ന് പാർലമെൻറിനകത്തും ആവർത്തിച് ച ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ പ്രതിയും, ഭോപാൽ എം.പിയുമായ പ്രജ്ഞ സിങ് ഠാകുറിന െ ബി.ജെ.പി തള്ളിപ്പറഞ്ഞു. പാർലമെൻററി പാർട്ടി യോഗത്തിൽനിന്ന് ഇൗ സമ്മേളനം കഴിയുന്ന തുവരെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ പ്രതിരോധ മന്ത്രാലയ പാർലമെൻററി സമിതിയി ൽനിന്നു ഇവരെ നീക്കി. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പ്രജ്ഞക്കും ബി.ജെ.പിക്കുമെതിരെ ശക്തമായി രംഗത്തുവന്നതിനെ തുടർന്നാണ് നടപടി. പ്രജ്ഞക്കെതിരെ ലോക്സഭയിൽ ശാസനപ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്.
ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദയാണ് നടപടി വാർത്തക്കുറിപ്പിൽ അറിയിച്ചത്. പ്രജ്ഞയുടെ പ്രസ്താവനയെയോ ആദർശത്തെയോ ബി.ജെ.പി പിന്തുണക്കുന്നില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു. ഗോദ്സെയെ ദേശഭക്തൻ എന്ന് വിളിച്ചത് മാത്രമല്ല, അത്തരമൊരു ചിന്താഗതിയെതന്നെ അപലപിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ ആദർശം മുമ്പത്തെപ്പോലെ ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഷം ശമിപ്പിക്കാനുള്ള ബി.ജെ.പി നീക്കം മാത്രമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്സഭയിലേക്ക് ടിക്കറ്റ് നൽകി ഇവരെ പാർലമെൻറിലേക്ക് കൊണ്ടുവന്നത് ബി.ജെ.പിയാണെന്നും പാർലമെൻററി പാർട്ടി യോഗത്തിൽ പെങ്കടുപ്പിക്കാതിരുന്നാൽ എന്തു സംഭവിക്കാനാണെന്നും ശശി തരൂർ എം.പി ട്വീറ്റ് ചെയ്തു.
മാപ്പു പറയുന്നതുവരെ പാർലമെൻറിൽ ഇരുത്താൻ അനുവദിക്കരുതെന്നും അവരെ താക്കീത് ചെയ്യാനുള്ള പ്രമേയത്തിന് ആവശ്യപ്പെടുമെന്നും തരൂർ വ്യക്തമാക്കി. ‘‘ഭീകരപ്രവർത്തക പ്രജ്ഞ സിങ് ഭീകരപ്രവർത്തകനായ ഗോദ്സെയെ ദേശഭക്തനാക്കിയെന്നും ഇന്ത്യൻ പാർലമെൻറിെൻറ ദുഃഖദിനമാണിതെന്നും’’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എന്നാൽ, വിപ്ലവകാരിയായ ഉദ്ദം സിങ്ങിനെ നിന്ദിച്ചതിനോട് പ്രതികരിക്കുകമാത്രമാണ് ചെയ്തതെന്ന് പ്രജ്ഞ ട്വിറ്ററിൽ ന്യായീകരിച്ചു.