Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞാ സിങ്ങിനെ...

പ്രജ്ഞാ സിങ്ങിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ; അർബുദത്തിനുള്ള ചികിത്സയിലെന്ന് ബി.ജെ.പി 

text_fields
bookmark_border
പ്രജ്ഞാ സിങ്ങിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ; അർബുദത്തിനുള്ള ചികിത്സയിലെന്ന് ബി.ജെ.പി 
cancel

ന്യൂഡൽഹി: ഭോപ്പാൽ എം.പി പ്രജ്ഞാ സിങ്​ ഠാക്കൂർ ഡൽഹി എയിംസിൽ കാൻസറിനും കാ​​ഴ്​ചക്കുറവിനുമുള്ള ചികിത്സയിലാണെന്ന്​ ബി.ജെ.പി. പ്രജ്ഞ സിങ്ങിനെ കാണാനില്ലെന്ന തരത്തിൽ ഭോപ്പാലിൽ പോസ്​റ്ററുകൾ വ്യാപകമായതിന്​ പിന്നാലെയാണ്​ വിശദീകരണവുമായി ബി.ജെ.പി എത്തിയത്​. 

ജനങ്ങൾ ​കോവിഡിനെ തുടർന്ന്​ നെ​ട്ടോട്ടമോടുന്ന സമയത്ത്​ സ്ഥലം എം.പിയെ കാണാനില്ലെന്ന തരത്തിൽ നിരവധി പോസ്​റ്ററുകൾ​ ഭോപ്പാൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘‘ജനങ്ങൾ ​േവാട്ട്​ രേഖപ്പെടുത്തുന്നതിന്​ മുമ്പ്​ ശരിക്ക്​ ചിന്തിക്കണം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ദിഗ്​വിജയയ്​ സിങ്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കു​േമ്പാൾ ജനങ്ങൾ ​െതരഞ്ഞെടുത്ത പ്രജ്ഞ എവിടെയാണ്​? ’’ - കോൺഗ്രസ്​ നേതാവ്​ കമലേശ്വർ പ​ട്ടേൽ പ്രതികരിച്ചിരുന്നു.

അതേസമയം, പ്രജ്ഞയെ പ്രതിരോധിച്ച്​ ബി.ജെ.പി വക്താവ്​ രാഹുൽ കോത്താരി രംഗത്തെത്തി. കാൻസർ, കാഴ്​ച തകരാർ എന്നിവ കാരണം ഡൽഹി എയിംസിൽ ചികിത്സയിലാണ് അവർ. ഇതിനിടയിലും സമൂഹ അടുക്കളകളിലേക്കും മറ്റും അവർ സഹായം നൽകിയിരുന്നു. ദിഗ്​ വിജയ്​ സിങ്ങി​​​​െൻറ പൊതുജനങ്ങൾക്കായുള്ള പ്രവർത്തനം വെറും രാഷ്​ട്രീയമാണെന്നും രാഹുൽ കോത്താരി ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressSadhvi PragyaBJPBJP
News Summary - "Pragya Thakur In AIIMS": BJP After 'Missing' Posters Prop Up Across Bhopal
Next Story