പ്രജ്ഞ സിങ് ഠാക്കൂറിൻെറ സ്ഥാനാർഥിത്വത്തിനെതിരെ പരാതി
text_fieldsഭോപ്പാൽ: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി, സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂറിൻെറ സ്ഥാനാർഥ ിത്വത്തിനെതിരെ പരാതി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാരണം പറഞ്ഞ് ജാമ്യം നേടിയ പ്രജ്ഞ സിങ് ലോക്സഭാ തെ രഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നതിനെതിരെ എൻ.ഐ.എ കോടതിയിലാണ് പരാതി നൽകിയത്. ഹിന്ദുത്വ ഭീകരതക്കെതിരെ നാവായി നിന്ന മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെതിരെയാണ് പ്രജ്ഞ മത്സരിക്കുന്നത്.
ആരോഗ്യം മോശമായ പ്രജ്ഞ പ്രചാരണം നടത്തുന്നതെങ്ങനെയെന്ന് മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ചോദിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ തൻെറ പ്രചാരണായുധം ദേശീയതയും ഹിന്ദുത്വവുമായിരിക്കുമെന്ന് ഇന്ന് പ്രജ്ഞ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 23നായിരിക്കും അവർ നാമനിർദേശ പത്രിക സമർപ്പിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
