ഭോപ്പാലിൽ പ്രഗ്യ സിങ്; ഉന്നാവോയിൽ സാക്ഷി മഹാരാജ്
text_fieldsഭോപ്പാൽ: മലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനും വിവാദ സന്യാസി സാക്ഷി മഹാരാജിനും വ ൻ മുന്നേറ്റം. ഭോപ്പലിൽ മാറ്റുരക്കുന്ന പ്രഗ്യ കോൺഗ്രസിെൻറ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെയാണ് നേര ിടുന്നത്. ഏറ്റവും ഒടുവിലത്തെ ട്രെൻറ് അനുസരിച്ച് പ്രഗ്യക്കാണ് ലീഡ്. യു.പിയിലെ ഉന്നാവോയിൽ മത്സരിക്കുന്ന സാക്ഷി മഹാരാജിനും വൻ ഭൂരിപക്ഷത്തോടെയുള്ള മുന്നേറ്റമാണ് കാണാനാകുന്നത്.
48 കാരിയായ പ്രഗ്യ സിങ് ആറ് പേരുടെ മരണത്തിനിടയാക്കിയ 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയാണ്. ഒമ്പത് വർഷത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ബി.ജെ.പിയിൽ ചേരുകയും മധ്യപ്രദേശിലെ ഭോപ്പാലിൽ ടിക്കറ്റ് ലഭിക്കുകയും ചെയ്തു.
മലേഗാവ് സ്ഫോടന കേസ് കുറ്റാരോപിതയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി ദേശീയ തലത്തിൽ വാർത്തയായിരുന്നു. മലേഗാവ് സ്ഫോടന സമയത്ത് ‘കാവി ഭീകരത’യെന്ന വിശേഷണം നടത്തിയ ദിഗ്വിജയ് സിങ്ങിനെതിരെ പ്രഗ്യയെ മത്സരിപ്പിക്കുമെന്നും കാവി ഭീകരതയുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷൻ പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
