റയാൻ സ്കൂളിലെ െകാല: ബസ് ജീവനക്കാരൻ പൊലീസിനെതിരെ നിയമനടപടിക്ക്
text_fieldsന്യൂഡൽഹി: ഗുഡ്ഗാവിലെ റയാന് ഇൻറര്‍നാഷനല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന് ഠാകുറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ക്രൂരതക്ക് ഇരയായ ബസ് ജീവനക്കാരൻ അശോക് കുമാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. കള്ളക്കഥ മെനഞ്ഞ് തന്നെ അറസ്റ്റ് ചെയ്ത പൊലീസിനും കൂട്ടുനിന്ന സ്കൂൾ അധികൃതർക്കുമെതിരെ ജാമ്യം ലഭിച്ചാലുടൻ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു.
സംഭവത്തിൽ ബുധനാഴ്ച സി.ബി.െഎ അതേ സ്കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതോടെയാണ് കേസ് വഴിത്തിരിവായത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ പ്രതിയെ പെട്ടെന്ന് പിടികൂടിയെന്ന് വരുത്താനായി പൊലീസ് കെട്ടുകഥ ചമയുകയായിരുന്നുവെന്ന് സി.ബി.െഎ വ്യക്തമാക്കിയിരുന്നു. അശോക് കുമാറിെൻറ ജാമ്യ ഹരജി നവംബർ 16ന് കോടതി പരിഗണിക്കും.
സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമൻ സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അശോക് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയിലുണ്ടായിരുന്ന ഇദ്ദേഹം പ്രദ്യുമൻ അകത്ത് പ്രവേശിച്ചപ്പോള്‍ ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്നും എതിര്‍ത്തതോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരിച്ചത്. കുറ്റം സമ്മതിക്കുന്നതിന് ഭർത്താവിനെ ക്രൂരമായി മർദിച്ചെന്നും ദരിദ്രരായതിനാൽ തങ്ങൾക്കെതിരെ പൊലീസും സ്കൂൾ മാനേജ്മെൻറും കുറ്റം കെട്ടിവെച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് അേശാക് കുമാറിെൻറ ഭാര്യ മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
