Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. പ്രദീപ് കുമാർ ജോഷി യു.പി.എസ്.സി ചെയർമാനായി ചുമതലയേറ്റു
text_fieldsbookmark_border
ന്യൂഡൽഹി: ഡോ.പ്രദീപ് കുമാര്‍ ജോഷി യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) ചെയർമാനായി ചുമതലയേറ്റു. നിലവില്‍ യു.പി.എസ്.സി അംഗമായ പ്രദീപ് കുമാര്‍ ജോഷി മുന്‍ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്നു. നിലവില്‍ യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
2015-ലാണ് പ്രദീപ് കുമാര്‍ ജോഷി യു.പി.എസ്.സി അംഗമായത്. 2021 മേയ് 12 വരെയാണ് ചെയർമാെൻറ ചുമതലയുണ്ടാവുക. ഇദ്ദേഹം നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.
Next Story

