Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ആഹ്വാനം; വൈദ്യുതി വിതരണത്തിൽ പ്രശ്​നമുണ്ടാവില്ലെന്ന്​​ ഉൗർജമന്ത്രാലയം

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ആഹ്വാനം; വൈദ്യുതി വിതരണത്തിൽ പ്രശ്​നമുണ്ടാവില്ലെന്ന്​​ ഉൗർജമന്ത്രാലയം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വൈദ്യുത വിളക്കുകൾ അണക്കു​േമ്പാൾ വൈദ്യുതി വിതരണത്തിൽ പ്രശ്​നമുണ ്ടാകില്ലെന്ന്​ ഊർജമന്ത്രാലയം. ആശുപത്രികളിൽ വൈദ്യുത വിളക്കുകൾ അണക്കേണ്ടതില്ല. തെരുവ്​ വിളക്കുകൾ പ്രവർത്തിക്കാമെന്നും മറ്റ്​ ഇലക്​ട്രിക്​ ഉപകരണങ്ങൾ ഓഫ്​ ചെയ്യേണ്ടതില്ലെന്നും ​ഊർജമന്ത്രാലയം വ്യക്​തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്ലാവരും ഒരേസമയം ലൈറ്റണച്ചാൽ വൈദ്യുതി വിതരണത്തെ അത്​ സാരമായി ബാധിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ ലൈറ്റുകളും ഒരേ സമയം ഓഫ് ചെയ്യുന്ന കാര്യം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി മഹാരാഷ്​ട്ര മന്ത്രി രംഗത്തെത്തുകയും ചെയ്​തിരുന്നു. ഒരുമിച്ച്​ ലൈറ്റണച്ചാൽ ഇത് വൈദ്യുതി ഗ്രിഡ് തകരാറിലാക്കും. ലോക്ക്ഡൗൺ കാരണം ഫാക്ടറികൾ ഇല്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം നിലവിൽ 23,000 മെഗാവാട്ടിൽനിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്​. എല്ലാ ലൈറ്റുകളും ഒരേ സമയം അണച്ചാൽ സ്​ഥിതി കൂടുതൽ വഷളാകും. അങ്ങനെ സംഭവിച്ചാൽ സേവനം പുനസ്ഥാപിക്കാൻ 12-16 മണിക്കൂർ വരെ എടുത്തേക്കാമെന്നുമാണ്​ മഹാരാഷ്​ട്ര ഊർജ മന്ത്രി നിതിൻ റാവത്ത്​ പറഞ്ഞത്​.

ഞായറാഴ്ച രാത്രി ഒമ്പത്​ മണിക്ക് ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്​തത്​. കൊറോണ വൈറസ് വരുത്തിയ ഇരുട്ടിനെ നേരിടാൻ ലൈറ്റണച്ച്​ മെഴുകുതിരികളും മൊബൈൽ ഫോൺ ഫ്ലാഷും ഉപയോഗിക്കാനായിരുന്നു നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newscovid 19Power ministary
News Summary - Power ministary on modi anouncement-India news
Next Story