Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി ആവശ്യകത ഉയർന്നു; കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഊർജ ഉപഭോഗം, സ്വകാര്യ പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദേശം

text_fields
bookmark_border
വൈദ്യുതി ആവശ്യകത ഉയർന്നു; കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഊർജ ഉപഭോഗം, സ്വകാര്യ പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദേശം
cancel

ന്യൂഡൽഹി: ഏപ്രിൽ മുതൽ ആഗസ്റ്റ് വരയുള്ള രാജ്യത്തെ യഥാർഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും ഇത്തവണ പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

കോവിഡിന് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് വ്യതിയാനം രേഖപ്പെടുത്തിയത്. എന്നാൽ, അന്നത്തേക്കാൾ ഉയർന്ന നിരക്കിലാണ് വർധന. സി.ഇ.എ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി ഉൽപാദന കമ്പനികൾ കൽക്കരി ശേഖരണവും മറ്റു പ്രവർത്തന രൂപരേഖകളും തയാറാക്കുന്നത്. അതിനാൽ, പ്രവചനങ്ങളിലുണ്ടായ മാറ്റം രാജ്യത്തെ പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ഉപഭോഗം കുത്തനെ ഉയർന്നതോടെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രതിവർഷം തയാറാക്കുന്ന ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട് വഴിയാണ് റെയിൽവേയും കൽക്കരി കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ, സെപ്റ്റംബറോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതോടെ ഉപഭോഗത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴക്കുറവ് കാരണം ജലവൈദ്യുത നിലയങ്ങളിലെ ഉൽപ്പാദനത്തിൽ 11 ശതമാനത്തോളം ഇടിവുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ 84,767.77 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 75,304.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകത പരിഹരിക്കാൻ ജലവൈദ്യുതി പ്രധാന പങ്കുവഹിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി.

എൽ നിനോ പ്രഭാവം മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് 2023-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതാണ് ജലവൈദ്യുതി ഉൽപാദനത്തെ ബാധിച്ചത്. ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ രാജ്യം കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ കൽക്കരി അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം 10 ശതമാനം വർധിച്ച് 5,79,869.38 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൽക്കരി നിലയങ്ങളുടെ പ്രവർത്തനം കൂടിയതോടെ ഏപ്രിൽ ആദ്യം 55 ദശലക്ഷം ടണ്ണുണ്ടായിരുന്ന കൽക്കരി ശേഖരം സെപ്റ്റംബർ 30 എത്തുമ്പോഴേക്ക് 18.6 ദശലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Power Demand Rises, Private Plants Told to Maximize Output
Next Story