Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ കുട്ടികൾ...

രണ്ട്​ കുട്ടികൾ നയത്തിന്​ മാത്രമേ അസം മുസ്‌ലിംകളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയൂ -ഹിമന്ത ബിശ്വ ശർമ്മ

text_fields
bookmark_border
Himanta Biswa Sarma
cancel

ഗുവാഹത്തി: അസമിലെ മുസ്​ലിംകളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണെന്ന്​ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അത്തരമൊരു നയം ഉൾപ്പെടെ നല്ല കുടുംബാസൂത്രണ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനുള്ള ത​െൻറ നിർദ്ദേശത്തെ സമുദായത്തിലെ സംഘടനകൾ സ്വാഗതം ചെയ്​തതായി അദ്ദേഹം പറഞ്ഞു.

'മുസ്‌ലിം സമൂഹത്തിൽ നിന്ന് യാതൊരു എതിർപ്പും ഇല്ല. ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്​സ്​ യൂനിയ​െൻറ രണ്ട് വിഭാഗങ്ങൾ കഴിഞ്ഞ മാസം രണ്ടുതവണ എന്നെ കണ്ടു. അവർ പരസ്യമായി രണ്ടു കുട്ടികൾ നയത്തെ സ്വാഗതം ചെയ്​തു. അസമിലെ മുസ്‌ലിംകൾക്ക് ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യമാണെന്നും പറഞ്ഞു' ഹിമന്ത തിങ്കളാഴ്​ച ഗുവാഹത്തിയിൽ വെച്ച്​ പറഞ്ഞു.

'ജൂലൈയിൽ ഞാൻ കുറച്ച്​ മുസ്​ലിം പണ്ഡിതൻമരെ കൂടി കാണുന്നുണ്ട്​. സംസ്ഥാന സർക്കാരി​െൻറ നയങ്ങളെ അവർ പിന്തുണക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അസമിലെ മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്ന് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്' -ഹിമന്ത കൂട്ടിച്ചേർത്തു. ജൂലൈ നാലിന്​ 150 മുസ്ലിം പണ്ഡിതൻമാരുമായി കൂടിക്കാഴ്​ച നിശ്ചയിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പട്ടി​ണി ഇ​ല്ലാ​താ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷം ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള 'മാ​ന്യ​മാ​യ കു​ടും​ബാ​സൂ​ത്ര​ണ ന​യം' സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹി​മന്ത നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​ത്തി​ന്​ മു​സ്​​ലിം സ​മു​ദാ​യ​വു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ഞ​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്നു. പ​ട്ടി​ണി, ഭൂ​മി കൈ​യേ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ അ​ടി​സ്ഥാ​ന കാ​ര​ണം അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​സം​ഖ്യ വ​ർ​ധ​ന​യാ​ണ്. മു​സ്​​ലിം സ​മു​ദാ​യം മാ​ന്യ​മാ​യ കു​ടും​ബാ​സൂ​ത്ര​ണ ന​യം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ അ​സ​മി​ലെ ഒ​​ട്ടേ​റെ സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും. അ​സ​മി​ലെ പു​തി​യ ബി.​ജെ.​പി സ​ർ​ക്കാ​ർ ഒ​രു​മാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽവെച്ചായിരുന്നു പ്രസ്​താവന.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിലും സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയതിന്​ പിന്നാലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി അസമിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ബി.ജെ.പി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യ നയത്തെ ആസ്പദമാക്കിയാകുമെന്നാണ്​​ പുതിയ സർക്കാർ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:two child policypovertyassam muslimsHimanta Biswa Sarma
News Summary - Poverty Among Assam Muslims Can Remove only through two Child Policy says Himanta Biswa Sarma
Next Story