Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിളക്കുകളിൽ നിന്ന് എണ്ണ എടുക്കാൻ മനുഷ്യൻ നിർബന്ധിതനാകുന്നിടത്ത് ആഘോഷങ്ങളുടെ നിറം മങ്ങുന്നു' - വീഡിയോയുമായി അഖിലേഷ് യാദവ്

text_fields
bookmark_border
Diwali
cancel

ന്യൂഡൽഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നതിനിടെ വിളക്കിൽ നിന്നും എണ്ണ പാത്രത്തിൽ നിറയ്ക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിളക്കുകളിൽ എണ്ണ ശേഖരിക്കേണ്ട കാലത്ത് ആഘോഷങ്ങളുടെ നിറം മങ്ങുന്നു. പാവപ്പെട്ടവൻ്റെ വീട് പ്രകാശപൂരിതമാകുന്ന ദിവസം വരുമെന്നും അത്തരം സാഹചര്യമുണ്ടാകുകയാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ദൈവീകതയ്ക്കിടയിലെ ദാരിദ്ര്യം... മനുഷ്യൻ വിളക്കുകളിൽ നിന്ന് എണ്ണ എടുക്കാൻ നിർബന്ധിതനാകുന്നിടത്ത് ആഘോഷങ്ങളുടെ മാറ്റ് കുറയുന്നു. എല്ലാ വീടുകളിലും പ്രകാശം നിറയുന്ന ആഘേഷത്തിൻ്റെ ദിവസങ്ങൾ വന്നെത്തണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം," വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.

ദീപാവലി ദിവസം 24 ലക്ഷം മൺചിരാതുകൾ കത്തിച്ചായിരുന്നു അയോധ്യയിലെ ആഘോഷം. കഴിഞ്ഞ വര്ർഷം 15ലക്ഷം ചിരാതുകൾ കത്തിച്ചായിരുന്നു അയോധ്യയിലെ ആഘോഷപരിപാടികൾ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poverty amid divinity; akhilesh yadav shares a video
Next Story