റോബർട്ട് വാദ്രയെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് പോസ്റ്റർ
text_fieldsലഖ്നോ: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുെട ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് പോസ്റ്ററുകൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാദ്രക്കായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മെറാദാബാദ് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നുവെന്ന് അച്ചടിച്ച പോസ്റ്ററിൽ വാദ്രയുടെ ചിത്രത്തോടൊപ്പം സോണിയാ ഗാന്ധിയുടേയും രാഹുലിെൻറയും ചിത്രങ്ങളുണ്ട്.
പൊതുരംഗത്തിറങ്ങാന്‍ താല്പര്യമുണ്ടെന്ന് സൂചിപ്പിച്ച് വാദ്ര കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. രാജ്യത്തിനും ഉത്തര്‍പ്രദേശിനും വേണ്ടി ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ കള്ളക്കേസുകൾ തീർന്നാൽ സജീവമായി പൊതുരംഗത്തേക്കിറങ്ങുമെന്നും വാദ്ര ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിന് പിറകെയാണ് ഉത്തർപ്രദേശ് യൂത്ത കോൺഗ്രസ് വാദ്രയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ക്ഷണിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
