അമേത്തിയിൽ വാദ്രക്കായി പോസ്റ്ററുകൾ
text_fieldsഅമേത്തി: ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട അമേത്തിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി ഇവിടെ പോസ്റ്ററുകളുയർന്നു.
ചൊവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് ഓഫിസ് ഉൾപ്പെടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘അമേത്തിയിലെ ജനം ഇത്തവണ റോബർട്ട് വാദ്രയെ ആഗ്രഹിക്കുന്നു’ എന്നാണ് പോസ്റ്ററുകളിലെ വാചകം. അമേത്തിയിൽ മത്സരിക്കാനുള്ള ആഗ്രഹം റോബർട്ട് വാദ്ര നേരത്തേ തുറന്നുപറഞ്ഞിരുന്നു.
കോൺഗ്രസ് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ എതിരാളികളുടെ സൃഷ്ടിയാണ് പോസ്റ്ററുകളെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു. ജില്ല ഭരണകൂടം പോസ്റ്ററുകൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

