ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ 72 ഭീകര ലോഞ്ച്പാഡുകള്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റിസ്ഥാപിച്ചുവെന്ന് ബി.എസ്.എഫ്
text_fieldsജമ്മു ഫ്രോണ്ടിയര്‍ ബി.എസ്.എഫ് ഐ.ജി ശശാങ്ക് ആനന്ദ് മാധ്യമങ്ങളോട് സംസാരിക്കുന്നു
ശ്രീനഗര്‍: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ 72 ഭീകര ലോഞ്ച്പാഡുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് മാറ്റിസ്ഥാപിച്ചുവെന്ന് ബി.എസ്.എഫ്. ഓപ്പറേഷൻ സിന്ദുറിനിടെ ഇത്തരം നിരവധി ലോഞ്ച് പാഡുകൾ തകർത്തിരുന്നുവെന്നും ബി.എസ്.എഫ് ജമ്മുമേഖല ഡി.ഐ.ജി വിക്രം കുൻവർ പറഞ്ഞു.
‘പാകിസ്താൻ അവരുടെ ശീലം തുടരുകയാണ്. ഓപറേഷൻ സിന്ദൂറിന് ശേഷം ഇന്നുവരെ, സിയാൽകോട്ടിനും സഫർവാളിനും സമീപമുള്ള ഉൾപ്രദേശങ്ങളിൽ 12 ലോഞ്ച് പാഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, നിയന്ത്രണ രേഖയിൽ നിന്ന് മാറി മറ്റ് ഉൾപ്രദേശങ്ങളിൽ 60 ലോഞ്ച് പാഡുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. സാധാരണയായി, രണ്ടോ മൂന്നോ ഭീകരരെയാണ് അത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കാറ്. അന്താരാഷ്ട്ര അതിർത്തിയിലുടനീളം ഭീകര പരിശീലന കേന്ദ്രങ്ങൾ കാണാനില്ലെങ്കിലും അതിർത്തിയിൽ നിന്ന് മാറി ഉൾപ്രദേശത്ത് ഇത്തരം ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചാല്‍ ശത്രുവിന് കനത്ത നഷ്ടം വരുത്താന്‍ സേന തയ്യാറാണെന്നും വിക്രം കുൻവർ പറഞ്ഞു.
2025-ലെ സേനയുടെ നേട്ടങ്ങള്‍ വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കുന്‍വാര്‍, ജമ്മു ഫ്രോണ്ടിയര്‍ ബി.എസ്.എഫ് ഐ.ജി ശശാങ്ക് ആനന്ദ്, ഡി.ഐ.ജി കുല്‍വന്ത് റായ് ശര്‍മ്മ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

