Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ദിവസങ്ങൾക്ക് മുമ്പ് തുറന്ന ദേശീയ പാത തകർന്നുവീണു; ഞെട്ടിക്കുന്ന വിഡിയോ വൈറൽ
text_fieldsbookmark_border
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ അടുത്തിടെ തുറന്ന ദേശീയ പാതയിൽ വാഹനങ്ങൾ ഇരുവശത്തേക്കും അതിവേഗം സഞ്ചരിക്കുന്നതിനിടെ തകർന്നുവീണു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗർ നഗരമധ്യത്തിലെ ഇന്ദിര ഗാന്ധി പാർക്കിനു സമീപം ഡി- സെക്ടറിലാണ് സംഭവം. വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽ പെട്ടില്ല.
നഹർലഗുൻ- ഇറ്റാനഗർ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച ദേശീയ പാതയിൽ അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
വിശാലമായ റോഡിന്‍റെ ഒരു വശം തകർന്നുനിലംപൊത്തുന്ന ദൃശ്യങ്ങളുള്ള വിഡിയോ വൈറലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
