ടിപ്പുസുൽത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഭാഗം തകർന്നു
text_fieldsമഞ്ജരാബാദ് കോട്ടയുടെ ആകാശക്കാഴ്ച. ഉൾച്ചിത്രത്തിൽ കോട്ടയുടെ തകർന്ന ഭാഗം
മംഗളൂരു: ഹാസൻ ജില്ലയിൽ സകലേശ്പൂരിലെ ചരിത്രപ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു. ഞായറാഴ്ച രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകർന്ന ഭാഗം ശ്രദ്ധയിൽപ്പെട്ടത്. സൈനികർക്ക് വിശ്രമിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.
1792-ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച മഞ്ജരാബാദ് കോട്ട സമുദ്രനിരപ്പിൽ നിന്ന് 988 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. ബംഗളൂരു-മംഗളൂരു ദേശീയ പാതയിൽ സകലേശ്പൂർ പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ അദാനി കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി, ഈ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കോട്ട.1965 മുതൽ കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

