"എല്ലായിടത്തും പോണോഗ്രാഫിയാണ്.. പൊലീസ് മാത്രം വിചാരിച്ചാൽ ബലാൽസംഗക്കേസുകൾ അവസാനിപ്പിക്കാനാവില്ല" - മധ്യപ്രദേശ് ഡി.ജി.പി
text_fieldsമധ്യപ്രദേശ്: പൊലീസ് മാത്രം വിചരിച്ചാൽ ബലാൽസംഗക്കേസുകൾ നിർത്തലാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഡി.ജി.പി കൈലാഷ് മക്വാന. സമൂഹത്തിന്‍റെ ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണുകൾ വഴിയും ഇന്‍റർനെറ്റ് വഴിയും പോണോഗ്രാഫി ലഭിക്കാൻ ധാരാളം സാധ്യതകൾ നിലനിൽക്കുന്നത് ഇത്തരം കേസുകൾ വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗിക അതിക്രമങ്ങൾ കൂടുതലായിക്കൊണ്ടിരിക്കുകയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഇന്‍റർനെറ്റ്, മൊബൈൽ ഫോൺ, നിർബാധം ലഭിക്കുന്ന പോണോഗ്രാഫി മെറ്റീരിയലുകൾ, മദ്യം എന്നിവയെല്ലാം ഇതിന് കാരണമാണ്. എല്ലാക്കാര്യങ്ങളും പൊലീസിന് മാത്രം നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.- അദ്ദേഹം പറഞ്ഞു.
വീടുകളിലെ ശിക്ഷണവും മേൽനോട്ടവും കുറയുന്നതും ഇതിന് ഒരു കാരണമായി ഡി.ജി.പി ചൂണ്ടിക്കാണിച്ചു. മുൻപ് കുട്ടികൾ അധ്യാപകരേയും രക്ഷിതാക്കളേയും അനുസരിക്കുമായിരുന്നു. എല്ലാ പരിധികളും ഇന്ന് ലംഘിക്കപ്പെടുകയാണ്. മോശം വിഡിയോകളും മറ്റും യഥേഷ്ടം ലഭിക്കുന്നത് കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്നതിന് ഇടയാക്കുന്നുവെന്നും ഡി.ജി.പി പറഞ്ഞു.
2020മായി താരതമ്യം ചെയ്യുമ്പോൾ ബലാൽസംഗ കേസുകളുടെ എണ്ണം 2024ൽ 19 ശതമാനം വർധിച്ചതായി മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

