പനാജി: വാട്സ് ആപ് ഗ്രൂപ്പിൽ ഗോവ ഉപമുഖ്യമന്ത്രി പോൺ വീഡിയോ അയച്ചെന്ന് ആരോപണം. സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപിലേക്കാണ് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ് ലേകർ വിഡിയോ അയച്ചതെന്നാണ് ആരോപണം. തിങ്കളാഴ്ച പുലർച്ചെ 01.20നാണ് ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പോൺ വീഡിയോ അയച്ചിട്ടുള്ളത്.
അതേസമയം, തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോ അല്ലെങ്കിൽ മറ്റാരെങ്കിലും അതിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയതോ ആണെന്നാണ് ഉപമുഖ്യമന്ത്രിയുടെ വാദം. ഉപമുഖ്യമന്ത്രി സൈബർ സെല്ലിന് പരാതി നൽകി 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലത ഉൾപ്പെടുന്ന വീഡിയോ അയച്ചത്. 1.20ന് താൻ ഉറക്കമായിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ഉപമുഖ്യമന്ത്രി പറയുന്നത്.
അതേസമയം, ഉപമുഖ്യമന്ത്രിക്ക് എതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാവിഭാഗം പരാതി നൽകി. ഉപമുഖ്യമന്ത്രിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.