Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകപടദേശീയതക്കെതിരെ...

കപടദേശീയതക്കെതിരെ രഘുറാം രാജൻ 

text_fields
bookmark_border
കപടദേശീയതക്കെതിരെ രഘുറാം രാജൻ 
cancel
ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രി​യ​ദേ​ശീ​യ​ത വ​ള​ർ​ച്ച​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ റി​സ​ർ​വ്​​ബാ​ങ്ക്​ മു​ൻ​ഗ​വ​ർ​ണ​റും ഷി​കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റു​മാ​യ ര​ഘു​റാം രാ​ജ​ൻ. ഭൂ​രി​പ​ക്ഷ​സ​മു​ദാ​യ​ത്തി​​​െൻറ വി​കാ​ര​ങ്ങ​ളാ​ണ്​ ദേ​ശീ​യ​ത​യാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​മെ​ങ്ങും ജ​ന​പ്രി​യ ദേ​ശീ​യ​താ​വാ​ദം ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. അ​തി​ൽ നി​ന്ന്​ ഇ​ന്ത്യ​യും മു​ക്​​ത​മ​ല്ല. എ​ന്നാ​ൽ, അ​തി​വി​ഭാ​ഗീ​യ​മാ​യ​തി​നാ​ൽ സാ​മ്പ​ത്തി​ക​രം​ഗ​ത്തി​ന്​ തി​രി​ച്ച​ടി​യാ​ണ്. സം​വ​ര​ണം പോ​ലു​ള്ള ആ​വ​ലാ​തി​ക​ൾ മു​ത​ലാ​ക്കു​ന്ന രീ​തി കൂ​ടി​യാ​ണി​ത്​.

ടൈം​സ്​ ലി​റ്റ്​​ഫെ​സ്​​റ്റ്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ഘു​റാം രാ​ജ​ൻ. ഇ​ന്ത്യ​യു​ടെ അ​ന്ത​ർ​ലീ​ന​മാ​യ സാ​മ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​താ​ണ് ​പ്ര​ധാ​നം. ജ​ന​പ്രി​യ​ദേ​ശീ​യ​ത അ​ന്ത​ർ​മു​ഖ​ത്വ​മാ​ണ്. അ​ത്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ന​യ​ങ്ങ​ൾ വ​ള​ർ​ച്ച​ക്ക്​ വി​ല​ങ്ങു​ത​ടി​യാ​യി​രി​ക്കും. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​​​െൻറ പ​രാ​തി​ക​ൾ​ക്ക്​ മു​ന്തി​യ​പ​രി​ഗ​ണ​ന ന​ൽ​കാ​നാ​വി​ല്ല. കാ​ര​ണം, ച​രി​ത്ര​പ​ര​മാ​യി​ത്ത​​ന്നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും വി​വേ​ച​നം നേ​രി​ടു​ന്നു​ണ്ട്. ദേ​ശീ​യ​ത എ​ന്നു പ​റ​ഞ്ഞാ​ൽ ദേ​ശ​ഭ​ക്​​തി​യ​ല്ല. ദേ​ശീ​യ​ത വി​ഭാ​ഗീ​യ​വും അ​പ​ക​ട​ക​ര​വു​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ജ​നാ​ധി​പ​ത്യ​മാ​ണ്​ ഇ​ന്ത്യ​യു​ടെ ശ​ക്​​തി. ര​ഘു​റാം രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajaneconomic growthnationalismmalayalam news
News Summary - Populist nationalism can damage economic growth, says Raghuram Rajan -India news, malayalam news
Next Story