ജനസംഖ്യയിൽ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ല -യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ജനസംഖ്യയിൽ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യ നിയന്ത്രണ പരിപാടികൾ വിജയകരമായി തന്നെ മുന്നോട്ട് പോകണം. എന്നാൽ, അത് അസന്തുലിതാവസ്ഥക്ക് കാരണമാകരുതെന്ന് യോഗി പറഞ്ഞു. ജനസംഖ്യ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യോഗിയുടെ പ്രസ്താവന.
ഒരു വിഭാഗം ആളുകളുടെ ജനസംഖ്യ മാത്രം ഉയരാതിരുന്നാൽ അത് അസന്തുലിതാവസ്ഥക്ക് കാരണമാകും. നിലവിൽ യു.പി 24 കോടി ജനങ്ങളുണ്ട് അത് 25 കോടിയായി വർധിക്കുമെന്നാണ് റിപ്പോർട്ട് ഇതിനെ നിയന്ത്രിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പിന്തുണയോടെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് ജനസംഖ്യനിയന്ത്രണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, ആരോഗ്യമന്ത്രി മായേങ്കശ്വർ ശരൺ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

