Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപുലർ...

പോപുലർ ഫ്രണ്ട്​ നിരോധിക്കണമെന്ന ഹരജി മദ്രാസ്​ ഹൈകോടതി തള്ളി

text_fields
bookmark_border
പോപുലർ ഫ്രണ്ട്​ നിരോധിക്കണമെന്ന ഹരജി മദ്രാസ്​ ഹൈകോടതി തള്ളി
cancel

ചെ​ന്നൈ: പോ​പു​ല​ർ ഫ്ര​ണ്ട്​ ഒാ​ഫ്​ ഇ​ന്ത്യ​യെ (പി.​എ​ഫ്.​െ​എ) നി​രോ​ധി​ക്കു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി മ​ദ്രാ​സ്​ ഹൈ​കോ​ട​തി ത​ള്ളി.

സം​ഘ​ട​ന രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക-​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ തി​രു​പ്പൂ​രി​ലെ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​ഗോ​പി​നാ​ഥ്​ ഫ​യ​ൽ ചെ​യ്​​ത ഹ​ര​ജി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി, ജ​സ്​​റ്റി​സ്​ പി.​ടി. ആ​ഷ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി​യ​ത്. ഏ​ത്​ സം​ഘ​ട​ന​യെ നി​രോ​ധി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ക്കു​ന്ന​ത്​ കോ​ട​തി​ക​ളു​ടെ ജോ​ലി​യ​ല്ലെ​ന്നും ഇ​തി​നു​ള്ള അ​ധി​കാ​രം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നാ​ണു​ള്ള​തെ​ന്നും അ​വ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. 

സം​ഘ​ട​ന​യെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഏ​പ്രി​ൽ 27ന്​ ​കേ​ന്ദ്ര സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളി​ൽ ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു​വെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. 

Show Full Article
TAGS:Popular front ban madras high court india news malayalam news 
News Summary - POPULAR FRONT-INDIA NEWS
Next Story