മാർപ്പാപ്പയുടെ പ്രഖ്യാപനം സംഘർഷനിർഭരമായ കാലഘട്ടത്തിൽ പ്രതീക്ഷ നൽകുന്നത് -ബംഗാൾ ഗവർണർ ആനന്ദബോസ്
text_fieldsകൊൽക്കത്ത: ആഗോള കത്തോലിക്കാ സഭയുടെ സാരഥിയായി ചുമതലയേറ്റ ലിയോ പതിനാലാമൻ മാർപാപ്പയെ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് അഭിനന്ദിച്ചു. സത്യം, നീതി, സമാധാനം എന്നിവ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ലോകക്രമം കെട്ടിപ്പടുക്കുന്നതിൽ സമർപ്പണബോധത്തോടെ തന്റെ ദൗത്യം നിർവഹിക്കുമെന്ന മാർപ്പാപ്പയുടെ പ്രഖ്യാപനം സംഘർഷനിർഭരമായ കാലഘട്ടത്തിൽ പുതിയ പ്രതീക്ഷ നൽകുന്നതായി ഗവർണർ അഭിപ്രായപ്പെട്ടു.
‘സമാധാന സംസ്ഥാപനം, കുടിയേറ്റം, നിർമിതബുദ്ധിയുടെ ധാർമികവിനിയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങി മനുഷ്യവംശം നേരിടുന്ന പുതിയകാല വെല്ലുവികളെ നേരിടുന്നതിൽ മാർപ്പാപ്പയുടെ പ്രബോധനവും പ്രതിബദ്ധതയും മാതൃകാപരമാണ്. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ക്രിസ്തുദേവന്റെ വചനം സാർഥകമാക്കാൻ ആഗോള ക്രിസ്ത്യൻ സഭയുടെ നടുനായകത്വം വഹിക്കുന്ന മാർപ്പാപ്പ ആഗോള സമാധാന ശ്രമങ്ങൾക്കു വഴികാട്ടിയായിരിക്കും’ -ആശംസാസന്ദേശത്തിൽ ഗവർണർ പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

