അടിമപ്പണിക്കായി മക്കളെ 62000 രൂപക്ക് വിറ്റു; ദാരിദ്ര്യം കാരണമെന്ന് വിശദീകരണം
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: ആടുമേയ്ക്കുന്നതിനായി ദമ്പതികൾ തങ്ങളുടെ നാല് ആൺമക്കളെ 62,000 രൂപക്ക് വിറ്റു. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് മോചിപ്പിച്ചു.
തഞ്ചാവൂർ വല്ലംപുത്തൂർ ഭാഗത്ത് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ദമ്പതികളാണ് പ്രായപൂർത്തിയാവാത്ത ആൺമക്കളെ രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ആടുവളർത്തൽ കേന്ദ്രത്തിന് വിറ്റത്. ദമ്പതികൾക്ക് വിവാഹപ്രായമെത്തിയ മകളും നാല് ആൺമക്കളുമാണുള്ളത്.
ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്ത്, രാമനാഥപുരം സ്വദേശികളായ ഗോവിന്ദരാജ്, സഹോദരൻ മണിരാസു, ബന്ധു ശെൽവം എന്നിവർ നടത്തുന്ന ആടുവളർത്തൽ സ്ഥാപനമാണ് അടിമ ജോലിക്കായി കുട്ടികളെ വിലക്കുവാങ്ങിയത്. ആടിനെ മേയ്ക്കുന്നതുകണ്ട ചിലർ ചൈൽഡ് ലൈൻ, പൊലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

