സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: വെടിയുണ്ടകൾ കണ്ടെത്തി
text_fieldsകണ്ടെടുത്ത വെടിയുണ്ടകൾ
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്നു വെടിയുണ്ടകൾ കണ്ടെത്തി. സുരക്ഷസേനയുടെ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ഏപ്രിൽ 20ന് ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. മെന്ദാർ സബ്ഡിവിഷനിൽ ഭട്ട ദൂരിയ ദേശീയപാതയിൽ പകൽ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.
വടക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പൂഞ്ച് ഭീകരാക്രമണം നടന്ന സ്ഥലം പരിശോധിക്കുന്നു.
പ്രദേശത്തെ ഭീകരവിരുദ്ധ സേനയായ രാഷ്ട്രീയ റൈഫിൾസിന്റെ ട്രക്കിന് നേരെ ഭീകരർ വെടിവെക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. അതേസമയം, ഭട്ട- ദൂരിയ മേഖലയിലെ നിബിഡ വനങ്ങളിൽ ഉൾപ്പെടെ സുരക്ഷസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഈ മേഖലയിൽ ഡ്രോണുകളും സ്‌നിഫർ നായകളേയും ഉപയോഗിച്ച് സുരക്ഷസേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പാക് ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും ഏഴു ഭീകരർ കൃത്യത്തിന് പിന്നിലുണ്ടെന്നുമാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. ലഷ്കറെ ത്വയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ സഹായം ഭീകരർക്ക് ലഭിച്ചിരുന്നുവെന്ന് രഹസ്യന്വേഷണ വിഭാഗവും അറിയിച്ചിരുന്നു. ഭീകരർ പാകിസ്താനിൽനിന്ന് കശ്മീരിലേക്ക് എത്തിയത് റജൗറി, പൂഞ്ച് വഴിയാണെന്ന റിപ്പോർട്ടുകളും സുരക്ഷ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

