Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലിൽ പൂജ...

താജ്​മഹലിൽ പൂജ നടത്തിയെന്ന അവകാശവാദവുമായി ബജ്റംഗദൾ

text_fields
bookmark_border
താജ്​മഹലിൽ പൂജ നടത്തിയെന്ന അവകാശവാദവുമായി ബജ്റംഗദൾ
cancel

ആഗ്ര: താജ്​മഹലിനുള്ളിൽ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ​െചയ്​തെന്ന്​ അവകാശപ്പെട്ട്​ രാഷ്​ട്രീയ ബജ്റംഗദൾ (ആർ.ബി.ഡി) വനിതാ വിഭാഗം പ്രവർത്തകർ രംഗത്ത്​. ആരതിയും ഗംഗാജലം തളിച്ച്​ ശുദ്ധിയാക്കലും തുടരുമെന്നും​ അധികൃതർക്ക്​ തങ്ങളെ തടയാൻ സാധിക്കില്ലെന്നും ആർ.ബി.ഡി വനിതാ വിഭാഗം ജില്ലാ അധ്യക്ഷ മീന ദിവാകർ പറഞ്ഞു.

തങ്ങൾ തേജോമഹലിൽ പൂജ നടത്തി. ഗംഗാജലം തളിച്ച്​ അത്​ ശുദ്ധീകരിച്ചു. ചില ആളുകൾ അത്​ നമസ്​​കാരം നടത്തി​ അശുദ്ധമാക്കാൻ ശ്രമിക്കുകയാണ്​. അവർക്ക്​ അതിനായി വെള്ളിയാഴ്​ചകളുണ്ട്​. അതുകൊണ്ടാണ്​ തങ്ങൾ ആരതി നടത്തിയതെന്നും മീന ദിവാകർ വ്യക്തമാക്കി.

അധികൃതർ തങ്ങൾക്ക്​ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുകയാണ്​. അത്​ നല്ല കാര്യം. അതിൽ പ്രശ്​നമൊന്നുമില്ല. മുസ്​ലിംകൾക്ക് താജ്​മഹലിനുള്ളിൽ​ ഖുർ ആൻ വായിക്കാന​ും നമസ്​കരിക്കാനും കഴിയുമെങ്കിൽ തങ്ങൾക്ക്​ എന്തുകൊണ്ട്​ പൂജാ സാധനങ്ങൾ കൊണ്ടുപോയിക്കൂടാ എന്നും ആർ.ബി.ഡി വനിതാ വിഭാഗം പ്രവർത്തകർ ​േചാദിച്ചു.

അതേസമയം, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് പുരാവസ്​തു വകുപ്പ്​ അറിയിച്ചു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ സുരക്ഷ ഉദ്യോഗസ്​ഥർ താജ് മഹലിനുള്ളില്‍ അനുവദിക്കാറില്ലെന്നും സി.ഐ.എസ്.എഫ്​ കമാന്‍ഡന്‍റ് ബ്രാജ് ഭൂഷണ്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNamazpooja in tajmahalRBD Women wing
News Summary - pooja in tajmahal in protest against namaz -india news
Next Story