പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥികൾ കരുതൽ തടങ്കലിൽ
text_fieldsചെൈന്ന: പോണ്ടിച്ചേരി സർവകലാശാലയിലെ അമിത ഫീസ് വർധനവിൽ പ്രതിഷേധിച്ച് സമരം ചെ യ്തിരുന്ന വിദ്യാർഥികൾ 24 മണിക്കൂറിലേറെ കരുതൽ തടങ്കലിൽ. കുടിെവള്ളവും ഭക്ഷണവും ന ൽകാതെ വിദ്യാർഥികളെ പീഡിപ്പിച്ചതായും ആരോപണമുണ്ട്.
ബുധനാഴ്ച സർവകലാശാല കാ മ്പസിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പെങ്കടുത്ത ബിരുദദാന ചടങ്ങിനു മുന്നോടിയാ യി ചൊവ്വാഴ്ച രാവിലെയാണ് യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽനിന്ന് ബലംപ്രയോഗിച്ച് നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരരംഗത്ത് നിരവധി മലയാളി വിദ്യാർഥികളുമുണ്ട്. കാമ്പസിനകത്തുള്ള സൗത്ത് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട് ബ്ലോക്കിലാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചത്.
വൈകീട്ട് ഫീസ് റിവിഷൻ കമ്മിറ്റിയുമായി പോണ്ടിച്ചേരി യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂനിയൻ(പി.യു.എസ്.യു) പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഫെബ്രുവരി 28ന് വീണ്ടും ചർച്ചക്ക് അധികൃതർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, അതുവരെ സമരം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പി.യു.എസ്.യു പ്രസിഡൻറ് പരിചയ് യാദവ് അറിയിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെ കനത്ത സുരക്ഷ സംവിധാനത്തിൽ കാമ്പസിലെ ജവഹർലാൽ നെഹ്റു ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ബിരുദദാനം നിർവഹിച്ചു.
ലഫ്.ഗവർണർ കിരൺബേദി, മുഖ്യമന്ത്രി വി. നാരായണസാമി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
