സി.എ.എ സമരത്തിൽ പങ്കെടുത്തവർ കൗൺസിലിങ്ങിന് ഹാജരാവണം -പോണ്ടിച്ചേരി യൂനിവേഴ്സിറ്റി
text_fieldsപുതുച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തവർ കൗൺസിങ്ങിന് ഹാജരാവണമെന്ന് പോണ്ടിച്ചേര ി യൂനിവേഴ്സിറ്റി. സർവകലാശാല ഡെപ്യൂട്ടി ഡീനാണ് ഉത്തരവിറക്കിയത്. നിയമവിരുദ്ധമായ റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് വകുപ്പ് മേധാവികളോടാണ് യൂനിവേഴ്സിറ്റി ഡീൻ നിർദേശിച്ചിരിക്കുന്നത്. ഇതിെൻറ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടുണ്ട്.
അതേസമയം, യുനിവേഴ്സിറ്റിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡീനിെൻറ ഉത്തരവ് കത്തിച്ചായിരുന്നു വിദ്യാർഥി പ്രതിഷേധം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് യൂനിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.
അതേസമയം, പരീക്ഷാ ഫീസിെൻറ വർധനയുൾപ്പടെയുള്ള വിഷയങ്ങളുയർത്തി യൂനിവേഴ്സിറ്റി വിദ്യാർഥികൾ നടത്തുന്ന സമരം തുടരുകയാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി വിദ്യാർഥികൾ സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
